'എം ആധാര്‍ ' പരിഷ്‌കരിച്ചു

'എം ആധാര്‍ ' പരിഷ്‌കരിച്ചു
Published on

ആധാര്‍ മൊബൈല്‍ ആപ്പ് ആയ 'എം ആധാര്‍ ' പരിഷ്‌കരിച്ചു. ആധാര്‍ നമ്പറിനൊപ്പം പേര്, ജനനത്തീയതി, വിലാസം, ഫോട്ടോ തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഓരോ വ്യക്തിയുടെയും ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ ഉള്‍പ്പെടുന്ന മൊബൈല്‍ ആപ് ആണ് എം ആധാര്‍.

ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്ന് പുതിയ ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്ന് യുഐഡിഎഐ നിര്‍ദ്ദേശിച്ചു. ഐഫോണിലും പുതിയ ആപ്പ് ലഭ്യമാക്കി.

എംആധാര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ കയ്യില്‍ ആധാര്‍ കാര്‍ഡ് കരുതേണ്ടതില്ല. ആധാറുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ലഭിക്കുന്നതിനുള്ള ആധാര്‍ സര്‍വീസ് ഡാഷ്ബോര്‍ഡ്, വ്യക്തി വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനും കാണുന്നതിനുമുള്ള മൈ ആധാര്‍ സെക്ഷന്‍ എന്നിവ ആപ്പിലെ പുതിയ പരിഷ്‌കാരങ്ങളാണ്.

ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പര്‍ ഉപയോഗിക്കുന്ന ഫോണിലാണ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് ആപ് ഡൗണ്‍ലോഡ് ചെയ്യാവുന്നത്. ആധാറുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കെല്ലാം  ആപ്പ് മതി.ട്രെയിന്‍ യാത്രയില്‍ തിരിച്ചറിയല്‍ രേഖയായി എംആധാറിനെ റെയില്‍വേ അംഗീകരിച്ചിട്ടുണ്ട്. ബയോമെട്രിക് വിവരങ്ങള്‍ താല്‍ക്കാലികമായി ലോക്ക് ചെയ്യാനും ആവശ്യം വരുമ്പോള്‍ ലോക്ക് മാറ്റാനും കഴിയും.

ഏതെങ്കിലും കാരണത്താല്‍ ഒടിപി ഫോണില്‍ ലഭിച്ചില്ലെങ്കില്‍ ടൈം ബേസ്ഡ് ഒടിപി(ടിഒടിപി)ഉപയോഗിക്കാന്‍ സാധിക്കും. 30 സെക്കന്‍ഡ് മാത്രമായിരിക്കും ഇതിന് സമയം. വിവരങ്ങള്‍ ചോരാതെ തന്നെ ക്യുആര്‍ കോഡ് ഉപയോഗിച്ച് വിശദാംശങ്ങള്‍ ഷെയര്‍ ചെയ്യാം. സന്ദേശം വഴിയോ ഇ-മെയില്‍ വഴിയോ ഇ-കെവൈസി ഷെയര്‍ ചെയ്യാന്‍ ആപ്പിലൂടെ കഴിയും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

bank
ioc petrol pump
ഇന്ത്യ-ജപ്പാന്‍ ടി20ക്ക് നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍, യുട്യൂബ് വരെ; ഒരൊറ്റ മത്സരത്തിന്റെ അവകാശത്തിന് എന്താണിത്ര ഡിമാന്‍ഡ്?
മിസൈലുകള്‍ വീഴുന്നത് മിഡില്‍ഈസ്റ്റില്‍, കത്തുന്നത് ഇന്ത്യയുടെ പോക്കറ്റ്! ക്രൂഡ് ഓയില്‍ 100 ഡോളര്‍ കടക്കുമ്പോള്‍ കാത്തിരിക്കുന്നത് വിലക്കയറ്റം?
```html ```
logo
DhanamOnline
dhanamonline.com