ആധാര്‍ തിരുത്തിയില്ലേ? പേടി വേണ്ട, അവസാന തീയതി നീട്ടി

ഡിസംബര്‍ 14നായിരുന്നു പിഴ കൂടാതെ ആധാര്‍ തിരുത്താനുള്ള അവസാന തീയതി
ആധാര്‍ തിരുത്തിയില്ലേ? പേടി വേണ്ട, അവസാന തീയതി നീട്ടി
Published on

ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ തിരുത്താനുള്ള അവസാന തീയതി നീട്ടി. തിരിച്ചറിയല്‍ വിവരങ്ങള്‍, വിലാസം അടക്കമുള്ളവ സൗജന്യമായി പുതുക്കാനുള്ള സമയ പരിധിയാണ് ഇന്ന്  (ഡിസംബര്‍ 14) എന്നതില്‍ നിന്ന് 2024 മാര്‍ച്ച് 14ലേക്ക് നീട്ടിയത്.

10 വര്‍ഷമായ എല്ലാ ആധാറും പുതിയ വിവരങ്ങള്‍ നല്‍കി പുതുക്കണം. വിവരങ്ങള്‍ക്ക് മാറ്റമില്ലെങ്കില്‍ പുതിയ ഫോട്ടോ ചേര്‍ത്ത് പുതുക്കാനാണ് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിയുടെ നിര്‍ദേശം. ആധാര്‍ പുതുക്കാനുള്ള അവസാന തീയതി ആദ്യം 2023 ജൂണ്‍ 14നായിരുന്നു. പിന്നീട് ഡിസംബര്‍ 14 ആക്കിയിരുന്നെങ്കിലും അതാണ് ഇപ്പോള്‍ മാറ്റിയിരിക്കുന്നത്.

myAadhaar പോര്‍ട്ടല്‍ വഴി മാത്രമാണ് സൗജന്യമായി ആധാര്‍ പുതുക്കാനുള്ള സൗകര്യമുള്ളത്. ആധാര്‍ കേന്ദ്രത്തില്‍ എത്തി പുതുക്കാന്‍ 50 രൂപ ഫീസ് നല്‍കണം. പേര്, ജനന തീയതി, വിലാസം മുതലായ വിവരങ്ങളാണ് ഓണ്‍ലൈന്‍ ആയി തിരുത്താന്‍ സാധിക്കുക. ഫോട്ടോ, ബയോമെട്രിക്, ഐറിസ് തുടങ്ങിയ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെങ്കില്‍ ആധാര്‍ കേന്ദ്രങ്ങളില്‍ പോകണം.

ഓണ്‍ലൈനായി പുതുക്കാം

  • https://myaadhaar.uidai.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
  • 'ഡോക്യുമെന്റ് അപ്‌ഡേറ്റ്' ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ നിലവിലുള്ള വിശദാംശങ്ങള്‍ ഇവിടെ കാണാം. ഇവ പരിശോധിച്ച് അടുത്ത ഹൈപ്പര്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
  • ഐഡന്റിറ്റി പ്രൂഫ്, അഡ്രസ് ഡോക്യുമെന്റുകളുടെ പ്രൂഫ് എന്നിവ സെലക്റ്റ് ചെയ്യുക
  • സ്‌കാന്‍ ചെയ്ത പകര്‍പ്പുകള്‍ അപ്ലോഡ് ചെയ്യുക
  • OK നല്‍കുക, വിവരങ്ങള്‍ പുതുക്കിയതായി ആധാറുമായി ബന്ധപ്പെടുത്തിയ ഫോണ്‍ നമ്പറിലേക്ക് സന്ദേശമെത്തും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

logo
DhanamOnline
dhanamonline.com