

നിക്ഷേപ ഉപദേശക രംഗത്ത് പ്രവര്‍ത്തിക്കുന്ന വസുപ്രദ ഇന്‍വെസ്റ്റ്മെന്റ് അഡൈ്വസറി സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ (www.vasupradah.com) സഹസ്ഥാപകനായി പ്രമുഖ ധനകാര്യ വിദഗ്ദ്ധന്‍ അഭിഷേക് മാത്തൂര്‍ ചുമതലയേറ്റു.
സാമ്പത്തിക മേഖലയില്‍ മൂന്ന് പതിറ്റാണ്ടിലേറെ പ്രവൃത്തി പരിചയമുള്ള മാത്തൂരിന്റെ വരവോടെ ഉപദേശക സേവനം കൂടുതല്‍ വിപുലീകരിക്കാനാണ് വസുപ്രദ ലക്ഷ്യമിടുന്നത്.
എഎന്‍ഇസഡ് ഗ്രൈന്‍ഡ്ലേസ് ബാങ്കില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐസിഐസിഐ സെക്യൂരിറ്റീസ്, ഐസിഐസിഐ ലൊംബാര്‍ഡ് എന്നിവയുള്‍പ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങളില്‍ സുപ്രധാന നേതൃസ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. വാരണാസിയിലെ ഐഐടി ബിഎച്ച്യു (എഞ്ചിനീയറിംഗ്), എഫ്എംഎസ് ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.
Read DhanamOnline in English
Subscribe to Dhanam Magazine