

ബോളിവുഡ് സൂപ്പര്‍താരങ്ങളും ബിസിനസ് പ്രമുഖരും താമസിക്കുന്ന മുംബൈ ബാന്ദ്രയില്‍ ആഡംബര ഫ്‌ളാറ്റ് സ്വന്തമാക്കി നടന്‍ പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും. വെസ്റ്റ് ബാന്ദ്രയിലെ പ്രൈം കാര്‍ട്ടര്‍ റോഡില്‍ അടുത്തിടെ മണപ്പുറം ഫിനാന്‍സ് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ വി.പി നന്ദകുമാര്‍ അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കിയിരുന്നു. 41.25 കോടി രൂപ മുടക്കിയായിരുന്നു നന്ദകുമാര്‍ അപ്പാര്‍ട്ട്‌മെന്റ് വാങ്ങിയത്. ഇതിനു പിന്നാലെയാണ് മറ്റൊരു മലയാളി നിക്ഷേപം കൂടി ബാന്ദ്രയില്‍ വരുന്നത്.
നടനും ഭാര്യയും ഉടമസ്ഥരായിട്ടുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ പേരിലാണ് 2,971 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഈ ഫ്‌ളാറ്റ്. 30 കോടി രൂപയ്ക്കാണ് ഇടപാട് നടന്നത്. 1.84 കോടി രൂപ സ്റ്റാംപ് ഡ്യൂട്ടിയായി അടച്ചുവെന്ന് റിയല്‍ എസ്റ്റേറ്റ് ഏജന്‍സിയായ സ്‌ക്വയര്‍ യാര്‍ഡ്‌സിനെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സെപ്റ്റംബര്‍ 12നായിരുന്നു ഇടപാട് പൂര്‍ത്തിയാക്കിയത്. 30,000 രൂപ രജിസ്‌ട്രേഷന്‍ ഫീസായി അടച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പൃഥ്വിയുടെയും ഭാര്യയുടെയും മുംബൈയിലെ രണ്ടാമത്തെ പ്രൊപ്പര്‍ട്ടിയാണിത്. മുമ്പ് 17 കോടി രൂപ മുടക്കി പാലി ഹില്ലില്‍ ഇരുവരും വസതി വാങ്ങിയിരുന്നു. ബോളിവുഡ് താരങ്ങളായ രണ്‍ബീര്‍ സിംഗ്, അക്ഷയ്കുമാര്‍, ക്രിക്കറ്റര്‍ കെ.എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ എന്നിവരെല്ലാം ഈ പ്രദേശത്ത് നിക്ഷേപം നടത്തിയിട്ടുണ്ട്.
സിനിമയ്‌ക്കൊപ്പം ബിസിനസിലും സജീവമായ പൃഥ്വിരാജ് അടുത്തിടെ സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോള്‍ ലീഗിലും നിക്ഷേപം നടത്തിയിരുന്നു. എറണാകുളം ആസ്ഥാനമായ ഫോഴ്‌സ കൊച്ചി ഫ്രാഞ്ചൈസിയുടെ ഉടമസ്ഥാവകാശം പൃഥ്വിയുടെ പേരിലാണ്.
Read DhanamOnline in English
Subscribe to Dhanam Magazine