വിമാനത്താവളത്തിലെ സെക്യൂരിറ്റി പരിശോധനയും ഇനി നേരത്തെ ബുക്ക് ചെയ്യാം, യൂറോപ്യന്‍ മോഡല്‍ പരീക്ഷണവുമായി അദാനി ഗ്രൂപ്പ്

ആംസ്റ്റര്‍ഡാം, ലണ്ടന്‍ ഹീത്രു, യു.എസിലെ ലോസ് ആഞ്ചലസ് എന്നീ വിമാനത്താവളങ്ങളില്‍ സമാനമായ സേവനങ്ങള്‍ നടപ്പിലാക്കുന്നുണ്ട്
Security officer conducting a body scan with a handheld detector on a man in formal attire during an airport security check, with a sign reading ‘security check’ visible in the background
canva
Published on

മൊബൈല്‍ ആപ്പിലൂടെ വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനക്കുള്ള സ്ലോട്ടുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യവും. അദാനി ഗ്രൂപ്പിന് കീഴിലുള്ള വിമാനത്താവളങ്ങളില്‍ ഈ സേവനം നടപ്പിലാക്കാനുള്ള പരീക്ഷണങ്ങള്‍ തുടങ്ങി. ഇതാദ്യമായാണ് ഇന്ത്യയില്‍ ഇത്തരമൊരു സൗകര്യം ഒരുക്കുന്നത്. ആഗോളതലത്തില്‍ നെതര്‍ലാന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാം, ലണ്ടന്‍ ഹീത്രു, യു.എസിലെ ലോസ് ആഞ്ചലസ് എന്നീ വിമാനത്താവളങ്ങളില്‍ സമാനമായ സേവനങ്ങള്‍ നടപ്പിലാക്കുന്നുണ്ട്.

അദാനി ഗ്രൂപ്പിന് കീഴിലുള്ള വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധനാ സ്ലോട്ടുകള്‍ അദാനി വണ്‍ എന്ന മൊബൈല്‍ ആപ്പിലൂടെ നേരത്തെ ബുക്ക് ചെയ്യാവുന്ന സൗകര്യമാണ് പരീക്ഷിക്കുന്നത്. ഈ സേവനം നടപ്പിലായാല്‍ യാത്രക്കാര്‍ക്ക് സെക്യുരിറ്റി പരിശോധനക്കുള്ള സമയം നേരത്തെ ബുക്ക് ചെയ്യാം. നേരത്തെ വന്ന് ക്യൂവില്‍ കാത്തുനില്‍ക്കാതെ ബുക്കിംഗ് ലഭിച്ച സമയത്ത് മാത്രം ഇവിടെ എത്തിയാല്‍ മതിയാകും.

നിലവില്‍ യാത്രക്കാര്‍ക്ക് അദാനി വണ്‍ എന്ന ആപ്പില്‍ കയറിയാല്‍ ലോഞ്ച് സൗകര്യം മുന്‍കൂട്ടി ബുക്ക് ചെയ്യാമെന്ന് അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ് ചീഫ് ഡിജിറ്റല്‍ ഓഫീസര്‍ ഏക്താ ഘോഷ് പറഞ്ഞു. ഇനി സുരക്ഷാ പരിശോധനയും മുന്‍കൂട്ടി ബുക്ക് ചെയ്യാനാകുമോ എന്നാണ് പരിശോധിക്കുന്നത്. തിരക്കുള്ള ഒരു വിമാനത്താവളത്തില്‍ ഇതിന്റെ പരീക്ഷണം തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ തിരുവനന്തപുരം, മുംബൈ, അഹമ്മദാബാദ്, ലഖ്‌നൗ, മംഗളൂരു, ജയ്പൂര്‍, ഗുവാഹട്ടി എന്നീ വിമാനത്താവളങ്ങളാണ് അദാനി ഗ്രൂപ്പിന് കീഴിലുള്ളത്. നവി മുംബൈയില്‍ പണികഴിപ്പിച്ച പുതിയ വിമാനത്താവളത്തിന്റെ ഉദ്ഘാടനം അടുത്ത് തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കുമെന്നാണ് കരുതുന്നത്.

Adani Group airports plan to introduce pre-booked security check slots, allowing passengers to schedule screening in advance. The initiative aims to cut waiting times, improve convenience, and boost airport efficiency.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com