അദാനിയുടെ മനസില്‍ അടുത്ത അഞ്ചു വര്‍ഷത്തേക്ക് വമ്പന്‍ പദ്ധതി, മുതല്‍മുടക്ക് ലക്ഷ്യം എട്ടര ലക്ഷം കോടി, കടന്നുവന്ന വഴികളെക്കുറിച്ചും മനസു തുറന്ന് ഗൗതം അദാനി

ഇന്ത്യയുടെ സ്വകാര്യ മേഖലയുടെ ചരിത്രത്തിൽ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുന്നതായിരിക്കും നിക്ഷേപമെന്നും അദാനി
gautam adani
Published on

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 10,000 കോടി ഡോളറിന്റെ മൂലധന ചെലവിനായി അദാനി ഗ്രൂപ്പ് ഒരുങ്ങുന്നതായി ചെയർമാൻ ഗൗതം അദാനി. ഇന്ത്യയുടെ സ്വകാര്യ മേഖലയുടെ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത വിധമുളള നിക്ഷേപങ്ങള്‍ക്കാണ് ഗ്രൂപ്പ് ഒരുങ്ങുന്നതെന്നും അദാനി പഞ്ഞു. സൊസൈറ്റി ഫോർ മിനിമലി ഇൻവേസീവ് സ്‌പൈൻ സർജറി - ഏഷ്യ പസഫികിന്റെ അഞ്ചാം വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിരുദമോ മറ്റു പിന്തുണകളോ ഇല്ലാതെയാണ് താന്‍ സംരംഭകത്വ പാതയിലേക്ക് വരുന്നത്. സ്വന്തം പാത കെട്ടിപ്പെടുക്കാനുളള അദമ്യമായ ആഗ്രഹമല്ലാതെ മറ്റൊന്നും തനിക്ക് ഉണ്ടായിരുന്നില്ല. ഭൗതിക സാമ്പത്തിക നേട്ടത്തേക്കാൾ സംരംഭകത്വത്തില്‍ ആത്മവിശ്വാസത്തിന് വളരെയേറെ പ്രാധാന്യമാണ് ഉളളത്. 1991 ലെ ഉദാരവൽക്കരണ പരിഷ്കാരങ്ങൾ ഇന്ത്യയില്‍ വിപ്ലവകരമായ പരിവർത്തനങ്ങളാണ് കൊണ്ടുവന്നത്. ഇന്ത്യയുടെ ചരിത്രത്തിലെ ഒരു ഇരുണ്ട കാലഘട്ടത്തെയാണ് 1991 ൽ നാം അഭിമുഖീകരിച്ചത്. വെറും പത്ത് ദിവസത്തെ വിദേശ കരുതൽ ശേഖരം മാത്രമാണ് നമുക്ക് അവശേഷിച്ചത്. എന്നാൽ പി.വി. നരസിംഹ റാവുവും ഡോ. ​​മൻമോഹൻ സിങ്ങും ചേർന്നുളള നേതൃത്വം ഇന്ത്യക്ക് സ്വകാര്യവൽക്കരണത്തിന്റെ വാതിലുകൾ തുറന്നു.

രാജ്യത്തെ 140 കോടി ജനങ്ങളുടെ സ്വപ്നങ്ങളിലേറിയാണ് ഇന്ത്യ മുന്നേറുന്നത്. രാജ്യത്തിന്റെ സ്വകാര്യ മേഖലയുടെ ചരിത്രത്തിൽ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുന്നതായിരിക്കും അദാനി ഗ്രൂപ്പിന്റെ നിക്ഷേപം. ഇന്ത്യയുടെ ഉയർച്ചയുടെ ഗതി ശക്തിപ്പെടുത്തുന്നതിനായുളള പങ്കാണ് ഈ നിക്ഷേപമെന്നും അദാനി പറഞ്ഞു. ഊര്‍ജ മേഖല, വിമാനത്താവളങ്ങൾ മുതല്‍ തുറമുഖ മേഖല വരെ വ്യാപിച്ചു കിടക്കുന്ന അദാനി ഗ്രൂപ്പ് അടുത്ത ഘട്ട വളർച്ചയ്ക്ക് പദ്ധതിയിടുന്ന സമയത്താണ് ശതകോടീശ്വരനായ ഗൗതം അദാനി പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുന്നത്.

Adani Group announces a historic $100 billion capital investment to drive India's next phase of growth across multiple sectors.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com