
കഴിഞ്ഞ സാമ്പത്തികവര്‍ഷം (2024-25) ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത അദാനി ഗ്രൂപ്പ് കമ്പനികള്‍ നികുതിയായി സര്‍ക്കാരിലേക്ക് അടച്ചത് റെക്കോഡ് തുക. 74,945 കോടി രൂപയാണ് സാമ്പത്തികവര്‍ഷം സര്‍ക്കാരിന് നികുതിയായി ലഭിച്ചത്. മുന്‍ വര്‍ഷത്തെ 58,104 കോടിയില്‍ നിന്ന് 29 ശതമാനം വര്‍ധന.
അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ് (Adani Enterprises Limited), അദാനി സിമന്റ് ലിമിറ്റഡ് (Adani Cement Limited), അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ (Adani Ports and Special Economic Zone), അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് (Adani Green Energy Limited) എന്നീ കമ്പനികളാണ് അദാനി ഗ്രൂപ്പില്‍ നിന്ന് കൂടുതല്‍ നികുതി നല്കിയത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആഗോളതലത്തില്‍ നേരിടേണ്ടി വന്ന വിവാദങ്ങള്‍ അദാനി ഗ്രൂപ്പിന്റെ വരുമാനത്തെ കാര്യമായി ബാധിച്ചില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കൂടുതല്‍ രാജ്യങ്ങളില്‍ നിക്ഷേപമിറക്കാനും വരുമാന വര്‍ധന പദ്ധതികള്‍ ആസൂത്രണം ചെയ്യാനും കമ്പനിക്ക് സാധിച്ചിട്ടുണ്ട്.
ഇന്ന് അദാനി ഓഹരികള്‍ രാവിലെ തന്നെ നേട്ടത്തിലാണ്. അദാനി എന്റര്‍പ്രൈസസ് ഓഹരികള്‍ ഒരു ശതമാനത്തിന് മുകളില്‍ കയറി. അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ് രണ്ട് ശതമാനത്തിനടുത്തും നേട്ടമുണ്ടാക്കി. അദാനി പവര്‍ (1.15), അദാനി എനര്‍ജി സൊല്യൂഷന്‍സ് ലിമിറ്റഡ് (0.73), അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് (0.81) ഓഹരികളും നേട്ടമുണ്ടാക്കി.
അതേസമയം, യു.എസില്‍ അദാനി ഗ്രൂപ്പിനെതിരേ വീണ്ടും അന്വേഷണം. യു.എസ് ഉപരോധം ലംഘിച്ച് ഇറാന്റെ എ.ല്‍.പി.ജി ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്ക് ഇറക്കുമതി ചെയ്‌തെന്നാണ് ആരോപണം. ഈ വിഷയത്തില്‍ യു.എസ് അന്വേഷണം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. അന്വേഷണത്തെക്കുറിച്ച് അറിയില്ലെന്നും ഉപരോധം മറികടന്ന് എല്‍.പി.ജി വാങ്ങിയിട്ടില്ലെന്നും അദാനി ഗ്രൂപ്പ് പ്രതികരിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine