ബി.വൈ.ഡിയുമായി ഒരു കൂട്ടുകെട്ടിനുമില്ല! സംയുക്ത സംരംഭ വാര്‍ത്തകള്‍ തള്ളി അദാനി ഗ്രൂപ്പ്

സോളര്‍ ഉള്‍പ്പെടെ പ്രകൃതിദത്ത ഊര്‍ജ്ജ സ്രോതസുകളുമായി ബന്ധപ്പെട്ട മേഖലയില്‍ അദാനി ഗ്രൂപ്പ് വലിയ നിക്ഷേപം നടത്തുന്നുണ്ട്
ബി.വൈ.ഡിയുമായി ഒരു കൂട്ടുകെട്ടിനുമില്ല! സംയുക്ത സംരംഭ വാര്‍ത്തകള്‍ തള്ളി അദാനി ഗ്രൂപ്പ്
Published on

ചൈനീസ് വൈദ്യുത വാഹന നിര്‍മാതാക്കളായ ബി.വൈ.ഡിയുമായി (BYD) ചര്‍ച്ചകള്‍ നടക്കുന്നുവെന്ന വാര്‍ത്തകള്‍ തള്ളി അദാനി ഗ്രൂപ്പ്. ബി.വൈ.ഡിയ്‌ക്കൊപ്പം ബാറ്ററി നിര്‍മാതാക്കളായ ബീജിംഗ് വെലിയോണ്‍ ന്യൂ എനര്‍ജി ടെക്‌നോളജി എന്ന കമ്പനിയുമായും സഹകരണത്തിന് ചര്‍ച്ച നടക്കുന്നതായി ബ്ലൂംബെര്‍ഗ് ആണ് റിപ്പോര്‍ട്ട് ചെയ്തത്.

പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്ന് കമ്പനി പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ഈ കമ്പനികളുമായി ചേര്‍ന്ന് ഇന്ത്യയില്‍ ലിഥിയം-അയേൺ ബാറ്ററി നിര്‍മിക്കാന്‍ അദാനി ഗ്രൂപ്പ് നീക്കം നടത്തുന്നുവെന്നായിരുന്നു വാര്‍ത്ത. സഹകരണമോ പങ്കാളിത്തമോ ഇല്ലെന്നും പ്രചരിക്കുന്നത് വാസ്തവിരുദ്ധ കാര്യങ്ങളാണെന്നും അദാനി എന്റര്‍പ്രൈസസ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് നല്കിയ കത്തില്‍ വ്യക്തമാക്കുന്നു.

അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ കഴിഞ്ഞ മാസം ചൈന സന്ദര്‍ശിച്ചിരുന്നുവെന്നും ബി.വൈ.ഡി ഉള്‍പ്പെടെയുള്ള കമ്പനികളുമായി സഹകരിക്കുന്നത് അദാനി ഗ്രൂപ്പിന് നേട്ടമാകുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സോളാർ ഉള്‍പ്പെടെ പ്രകൃതിദത്ത ഊര്‍ജ്ജ സ്രോതസുകളുമായി ബന്ധപ്പെട്ട മേഖലയില്‍ അദാനി ഗ്രൂപ്പ് വലിയ നിക്ഷേപം നടത്തുന്നുണ്ട്.

Adani Group denies partnership talks with BYD, refuting joint venture reports in India.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com