വാൾ സ്ട്രീറ്റ് ജേർണൽ സി.ഇ.ഒ കൗൺസിലിൽ അദീബ് അഹമ്മദ്; ആഗോള ബിസിനസ് നേതൃത്വ വേദിയിൽ ലുലു ഫിനാൻഷ്യലിന് അംഗീകാരം

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ബിസിനസ് നേതാക്കളുമായി ആശയങ്ങൾ പങ്കുവെക്കാന്‍ ലഭിക്കുന്ന അവസരം ഏറെ വിലപ്പെട്ടതാണെന്ന് അദീബ് അഹമ്മദ്
Lulu Financial Holdings Managing Director Adeeb Ahamed
Published on

ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന്റെ മാനേജിംഗ് ഡയറക്ടറായ അദീബ് അഹമ്മദ്, ദി വാൾ സ്ട്രീറ്റ് ജേർണൽ ലീഡർഷിപ്പ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സി.ഇ.ഒ കൗൺസിലില്‍ നിയമിതനായി. ലണ്ടനിൽ നടന്ന സി.ഇ.ഒ കൗൺസിൽ സമ്മിറ്റിലാണ് നിയമനം പ്രഖ്യാപിച്ചത്. ആഗോള സാമ്പത്തിക സാഹചര്യം, നേതൃത്വം, നവീകരണം, സാങ്കേതികവിദ്യ, ഭൗമരാഷ്ട്രീയ സംഭവവികാസങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി വിവിധ മേഖലകളിൽ നിന്നുള്ള മുതിർന്ന വ്യവസായ നേതാക്കളെയും എക്സിക്യൂട്ടീവുകളെയും ഒരുമിച്ച് കൊണ്ടുവന്നതായിരുന്നു സമ്മേളനം.

സി.ഇ.ഒ കൗൺസിലിലെ അംഗമെന്ന നിലയിൽ, ബിസിനസ് ലോകത്തിന്റെ ഭാവിയെ രൂപപ്പെടുത്തുന്ന അവസരങ്ങളെയും വെല്ലുവിളികളെയും കുറിച്ചുള്ള ചർച്ചകളിൽ പങ്കാളികളാകുന്ന ആഗോള ചീഫ് എക്സിക്യൂട്ടീവുമാരുടെയും ബിസിനസ് നേതാക്കളുടെയും ശൃംഖലയുടെ ഭാഗമാകും അദീബ്. ആഗോള സമ്പദ്‌വ്യവസ്ഥയിൽ വലിയ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ബിസിനസ് നേതാക്കളുമായി ആശയങ്ങൾ പങ്കുവെക്കാനും ചർച്ചകളിൽ പങ്കെടുക്കാനും ലഭിക്കുന്ന അവസരം ഏറെ വിലപ്പെട്ടതാണെന്ന് അദീബ് അഹമ്മദ് പറഞ്ഞു.

ഗൾഫ് മേഖല, ഇന്ത്യൻ ഉപഭൂഖണ്ഡം, ഏഷ്യ-പസഫിക് മേഖല എന്നിവിടങ്ങളിലായി പ്രവർത്തിക്കുന്ന പ്രമുഖ ധനകാര്യ സേവന ഗ്രൂപ്പുകളിലൊന്നായ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന്റെ മാനേജിംഗ് ഡയറക്ടറാണ് അദീബ് അഹമ്മദ്. നിലവിൽ ഫിക്കി (FICCI) അറബ് കൗൺസിലിന്റെ ചെയർമാനായ അദ്ദേഹം ബിസിനസ്, സാങ്കേതികവിദ്യ, സാമ്പത്തിക സഹകരണം എന്നിവയുമായി ബന്ധപ്പെട്ട നിരവധി അന്തർദേശീയ വേദികളിൽ ഇന്ത്യയുടെയും ഗൾഫ് മേഖലയുടെയും കാഴ്ചപ്പാടുകൾ അവതരിപ്പിക്കാറുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com