അഡിഡാസും ബിയോണ്‍സും വേര്‍പിരിഞ്ഞു

അമേരിക്കന്‍ ഗായിക ബിയോണ്‍സും ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്പോര്‍ട്സ് വസ്ത്ര, ഷൂ ബ്രാന്‍ഡായ അഡിഡാസും തമ്മിലുള്ള പങ്കാളിത്ത കരാര്‍ അവാസാനിപ്പിച്ചതായി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.

വരുമാനം ഇടിഞ്ഞു

പാര്‍ക്ക്വുഡ് എന്റര്‍ടെയ്ന്‍മെന്റ് എന്ന മാനേജ്മെന്റ് കമ്പനിയിലൂടെ 2016 ല്‍ ബിയോണ്‍സ് ആരംഭിച്ച വസ്ത്ര കമ്പനിയാണ് ഐവി പാര്‍ക്ക്. 2019 ല്‍ അഡിഡാസുമായി ഐവി പാര്‍ക്ക് കരാറില്‍ ഏര്‍പ്പെട്ടു. ഇപ്പോള്‍ 2022-ല്‍ ഐവി പാര്‍ക്കിന്റെ വില്‍പ്പന 50 ശതമാനം ഇടിഞ്ഞ് 4 കോടി ഡോളറിലെത്തി. ഇത് അഡിഡാസ് പ്രതീക്ഷിച്ച 25 കോടി ഡോളറിനേക്കാള്‍ വളരെ കുറവാണ്. ഇതോടെയാണ് ബിയോണ്‍സുമായുള്ള സഹകരണം അഡിഡാസ് അവസാനിപ്പിച്ചത്.

ഐവി പാര്‍ക്കിന്റെ 2021-ലെ വരുമാനം 9.3 കോടി ഡോളറായിരുന്നു. 2022 ല്‍ 4 കോടി ഡോളറായിരുന്നതിനാല്‍ 2023-ല്‍ 6.5 കോടി ഡോളറാണ് പ്രതീക്ഷിക്കുന്നത്. ഇത് 2023 ല്‍ ലക്ഷ്യം വച്ച 33.5 കോടി ഡോളര്‍ വരുമാനത്തില്‍ നിന്നും വളരെ കുറവാണെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ പറയുന്നു. ബിയോണ്‍സുമായുള്ള അഡിഡാസിന്റെ കരാര്‍ പ്രതിവര്‍ഷം 2 കോടി ഡോളറാണ് കമ്പനി ബിയോണ്‍സിന് നല്‍കി വന്നിരുന്നത്.

Related Articles
Next Story
Videos
Share it