കൊച്ചിയെ മാതൃകയാക്കാന്‍ സുവേന്ദുവിന്റെ കൊല്‍ക്കത്ത; വാട്ടര്‍ മെട്രോയ്ക്ക് അനുമതി

കൊച്ചിക്ക് പുറമെ ഗുവാഹത്തി, ശ്രീനഗര്‍, പട്‌ന, വാരണാസി, അയോധ്യ, പ്രയാഗ്രാജ് തുടങ്ങിയ നഗരങ്ങളിലും പദ്ധതി നടപ്പിലാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
കൊച്ചിയെ മാതൃകയാക്കാന്‍ സുവേന്ദുവിന്റെ കൊല്‍ക്കത്ത; വാട്ടര്‍ മെട്രോയ്ക്ക് അനുമതി
Published on: 

15 വര്‍ഷത്തെ മമത ബാനര്‍ജി ഭരണത്തിന് ശേഷം ബംഗാളില്‍ അധികാരത്തിലെത്തിയ സുവേന്ദു അധികാരി സര്‍ക്കാര്‍ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചു. കൊച്ചി വാട്ടര്‍ മെട്രോ മാതൃകയില്‍ കൊല്‍ക്കത്ത വാട്ടര്‍ മെട്രോയാണ് ബംഗാള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. രാജ്യത്തെ പതിനെട്ടാമത്തെ വാട്ടര്‍ മെട്രോ പ്രോജക്ടായിരിക്കും ഇത്.

കേന്ദ്ര ഷിപ്പിംഗ് മന്ത്രി ശാന്തനു താക്കൂര്‍ കഴിഞ്ഞദിവസം പദ്ധതിക്ക് അംഗീകാരം നല്കിയിരുന്നു. കഴിഞ്ഞ വര്‍ഷം കേന്ദ്ര കപ്പല്‍, ഉപരിഗതാഗത മന്ത്രി സര്‍ബാനന്ദ സോനോവാള്‍ കൊച്ചി വാട്ടര്‍ മെട്രോ സന്ദര്‍ശിച്ചിരുന്നു.

കൊച്ചി മാതൃക മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ കേന്ദ്രം മുന്‍കൈ എടുക്കുമെന്ന് മന്ത്രി അന്ന് വ്യക്തമാക്കിയിരുന്നു.

കൊച്ചി കാണാന്‍ ബംഗാള്‍ സംഘമെത്തിയേക്കും

നിലവില്‍ കൊച്ചിക്ക് പുറമെ ഗുവാഹത്തി, ശ്രീനഗര്‍, പട്‌ന, വാരണാസി, അയോധ്യ, പ്രയാഗ്‌രാജ്‌ തുടങ്ങിയ നഗരങ്ങളിലും പദ്ധതി നടപ്പിലാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പദ്ധതിയുടെ ഭാഗമായി കൊല്‍ക്കത്തയില്‍ 44 പുതിയ ജെട്ടികള്‍ നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി അറിയിച്ചു.

കൊച്ചി മാതൃകയില്‍ പൂര്‍ണമായും പരിസ്ഥിതി സൗഹൃദമായ ഹൈബ്രിഡ് ബോട്ടുകളായിരിക്കും കൊല്‍ക്കത്തയിലും സര്‍വീസ് നടത്തുക.

പൂര്‍ണമായും ശീതീകരിച്ച ബോട്ടുകളുടെ ഉള്‍വശം മെട്രോ കോച്ചുകള്‍ക്ക് സമാനമായ രീതിയിലായിരിക്കും രൂപകല്‍പ്പന ചെയ്യുക. ഭിന്നശേഷി സൗഹൃദമായിരിക്കും ഇവ. കൊച്ചി മെട്രോയുടെ പ്രവര്‍ത്തന മാതൃക പഠിക്കാന്‍ ഉന്നതതല സംഘത്തെ ബംഗാള്‍ കേരളത്തിലേക്ക് അയച്ചേക്കും.

West Bengal has approved a Kolkata Water Metro project modeled on Kochi Water Metro, featuring hybrid boats and new waterfront infrastructure

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

വാട്ടര്‍ മെട്രോ എറണാകുളം ബോട്ട് ജെട്ടി ടെര്‍മിനലിന്റെ മാതൃക
Kochi Metro Rail: PC/ Rakhi
kochi metro
₹24.19 കോടി നഷ്ടത്തില്‍ നിന്ന് ₹53 കോടി പ്രവര്‍ത്തനലാഭം, പ്രതിദിന യാത്രക്കാര്‍ 15,000ത്തില്‍ നിന്ന് ഒരുലക്ഷം; മെട്രോയെ ഉയരത്തിലെത്തിച്ച ബെഹ്‌റയ്ക്ക് പിന്‍ഗാമിയാര്?
```html ```
logo
DhanamOnline
dhanamonline.com