ചൈനീസ് കമ്പനിയെ അംബാനി റാഞ്ചുമോ? എല്‍.ജിക്കും സാംസംഗിനും വമ്പന്‍ എതിരാളിയോ? വിട്ടുകൊടുക്കാതെ എയര്‍ടെല്‍ സ്ഥാപകനും!

ഓഹരി വാങ്ങലുമായി ബന്ധപ്പെട്ട ഹെയറിന്റെ ചൈനയിലെ ഹെഡ് ക്വാര്‍ട്ടേഴ്‌സുമായി നേരിട്ട് ചര്‍ച്ചകള്‍ ആരംഭിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു
ചൈനീസ് കമ്പനിയെ അംബാനി റാഞ്ചുമോ? എല്‍.ജിക്കും സാംസംഗിനും വമ്പന്‍ എതിരാളിയോ? വിട്ടുകൊടുക്കാതെ എയര്‍ടെല്‍ സ്ഥാപകനും!
www.bharti.com, canva
Published on

ചൈനീസ് കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് രംഗത്തെ വമ്പന്മാരായ ഹെയറിന്റെ (Haier) ഇന്ത്യന്‍ ഘടകത്തിന്റെ ഓഹരികള്‍ സ്വന്തമാക്കാന്‍ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (Reliance Industries Ltd-RIL) രംഗത്ത്.

യു.എസ് പ്രസിഡന്റിന്റെ താരിഫ് യുദ്ധവും ചൈനീസ് കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവരുന്നതുമാണ് പ്രാദേശിക കമ്പനികളുമായി കൈകോര്‍ക്കാന്‍ ഹെയറിനെ പ്രേരിപ്പിക്കുന്നത്. എല്‍.ജിയും സാംസംഗും കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റുവരവുള്ള കമ്പനിയാണ് ഹെയര്‍. ചൈനീസ് കമ്പനിയുടെ ഓഹരികള്‍ സ്വന്തമാക്കി ഇലക്‌ട്രോണിക്‌സ് രംഗത്ത് കൂടുതല്‍ സ്വാധീനം ചെലുത്തുകയാണ് അംബാനിയുടെ ലക്ഷ്യം.

അംബാനിക്ക് എളുപ്പമാകില്ല

ഹെയറിന്റെ ഓഹരികള്‍ ഏറ്റെടുക്കാന്‍ മറ്റ് ചില ഗ്രൂപ്പുകളും രംഗത്തുണ്ട്. ഭാരതി എയര്‍ടെല്‍ സ്ഥാപകന്‍ സുനില്‍ മിത്തലാണ് എതിരാളികളില്‍ മുന്നിലുള്ളത്. മറ്റ് ചില നിക്ഷേപകരുമായി ചേര്‍ന്ന് കണ്‍സോഷ്യം രൂപീകരിച്ചാണ് മിത്തലിന്റെ പടപ്പുറപ്പാട്.

25 മുതല്‍ 51 ശതമാനം വരെ ഓഹരി പങ്കാളിത്തം കുറയ്ക്കാനാണ് ഹെയര്‍ ഇന്ത്യ ലക്ഷ്യമിടുന്നത്. ഇതിനായി 2023 മുതല്‍ കമ്പനി ശ്രമം നടത്തുന്നുണ്ട്. പറ്റിയ നിക്ഷേപകരെ കണ്ടെത്താന്‍ ഏജന്‍സിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഓഹരി വാങ്ങലുമായി ബന്ധപ്പെട്ട ഹെയറിന്റെ ചൈനയിലെ ഹെഡ് ക്വാര്‍ട്ടേഴ്‌സുമായി നേരിട്ട് ചര്‍ച്ചകള്‍ ആരംഭിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റിലയന്‍സ് റീട്ടെയ്‌ലിന്റെ കീഴില്‍ ഹെയറിന്റെ ഓഹരികള്‍ സ്വന്തമാക്കാനാണ് റിലയന്‍സിന്റെ പദ്ധതി. 2024-25 സാമ്പത്തികവര്‍ഷം വിറ്റുവരവ് 30 ശതമാനം വര്‍ധിപ്പിക്കാന്‍ റിലയന്‍സ് റീട്ടെയ്‌ലിന് സാധിച്ചിരുന്നു.

കഴിഞ്ഞ സാമ്പത്തികവര്‍ഷം 8,900 കോടി രൂപയുടെ വിറ്റുവരവ് നേടാന്‍ ഹെയര്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. ഈ വര്‍ഷത്തെ ലക്ഷ്യം 11,500 കോടി രൂപയാണ്. ഹെയറിന്റെ ഓഹരികള്‍ സ്വന്തമാക്കാനായാല്‍ റിലയന്‍സിന് തങ്ങളുടെ ബിസിനസിനെ മറ്റൊരു തലത്തിലേക്ക് വളര്‍ത്താന്‍ സാധിക്കും.

Reliance and Airtel founder Mittal gear up for a fierce battle over Haier India's stakes

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com