അഗ്രോ ത്രീ സ്റ്റാര്‍ മെഷിനറീസ്! മെഷിനറി നിര്‍മാണത്തിലെ താരം

കേരളത്തിലെ മെഷീന്‍ നിര്‍മാതാക്കളില്‍ ആര്‍&ഡി ഡിവിഷന്‍ ഉള്ള അപൂര്‍വം സ്ഥാപനങ്ങളിലൊന്നാണ് അഗ്രോ ത്രീസ്റ്റാര്‍ മെഷിനറീസ്
അനീഷ് മധു, സൗമ്യ മണിയന്‍കുട്ടി
അനീഷ് മധു, സൗമ്യ മണിയന്‍കുട്ടി
Published on

കാര്‍ഷിക മേഖലയ്ക്കും വ്യാവസായിക മേഖലയ്ക്കും ഉള്‍പ്പെടെ ആവശ്യമായ 150 ഓളം മെഷിനറികള്‍ സ്വന്തമായി നിര്‍മിച്ചും അല്ലാതെയും വിപണിയിലെത്തിക്കുന്ന സ്ഥാപനമാണ് ആലപ്പുഴ ആസ്ഥാനമായുള്ള അഗ്രോ ത്രീസ്റ്റാര്‍ മെഷിനറീസ് പ്രൈവറ്റ് ലിമിറ്റഡ്. ഇടുക്കി, ബംഗളൂരു എന്നിവിടങ്ങളിലും ഓഫീസുകളും 90ലേറെ ജീവനക്കാരുമുള്ള കമ്പനി, കേരളത്തില്‍ മിഷന്‍ 1000 പദ്ധതിയില്‍ ആലപ്പുഴ ജില്ലയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനമാണ്.

നാഴികക്കല്ല്: കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍, ഐസിഎആര്‍-സിഫ്റ്റ്, കെഎസ്സിഡിസി, മത്സ്യഫെഡ്, കുടുംബശ്രീ, സിഡിഎസ് തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രീ ക്വാളിഫൈഡ് വെണ്ടര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ നിരവധി അംഗീകാരങ്ങള്‍ നേടാനും അഗ്രോ ത്രീസ്റ്റാറിന് കഴിഞ്ഞു.

വ്യത്യസ്തത: കേരളത്തിലെ മെഷീന്‍ നിര്‍മാതാക്കളില്‍ ആര്‍&ഡി ഡിവിഷന്‍ ഉള്ള അപൂര്‍വം സ്ഥാപനങ്ങളിലൊന്നാണ് അഗ്രോ ത്രീസ്റ്റാര്‍ മെഷിനറീസ്. 141 വ്യത്യസ്ത മെഷിനറികള്‍ വിപണിയിലെത്തിക്കുന്ന അഗ്രോ ത്രീസ്റ്റാര്‍, അവയില്‍ 101 എണ്ണവും സ്വന്തമായി നിര്‍മിക്കുന്നവയാണ്. മെഷീനുകള്‍ക്ക് 35 ശതമാനം സബ്‌സിഡിയും നല്‍കിവരുന്നു.

ഭാവി പദ്ധതികള്‍: കേരളം, കര്‍ണാടക എന്നിവിടങ്ങളില്‍ സജീവമായ വിപണിയുണ്ട്. കൂടാതെ ഓസ്‌ട്രേലിയ, സൗത്ത് ആഫ്രിക്ക തുടങ്ങി എട്ട് രാജ്യങ്ങളിലേക്ക് കയറ്റുമതിയുമുണ്ട്. കൂടുതല്‍ രാജ്യങ്ങളില്‍ വിപണി കണ്ടെത്തുകയാണ് ലക്ഷ്യം.

ബ്രാന്‍ഡിന്റെ പേര് : അഗ്രോ ത്രീ സ്റ്റാര്‍ മെഷിനറീസ് പ്രൈവറ്റ് ലിമിറ്റഡ്

സ്ഥാപിത വര്‍ഷം : 2009

ആസ്ഥാനം : ആലപ്പുഴ

സ്ഥാപക സാരഥി : അനീഷ് മധു

നിലവിലെ സാരഥികള്‍ : അനീഷ് മധു, സൗമ്യ മണിയന്‍കുട്ടി

ഉല്‍പ്പന്നം : കാര്‍ഷിക യന്ത്രങ്ങള്‍, വ്യാവസായിക യന്ത്രങ്ങള്‍,

അടുക്കള ഉപകരണങ്ങള്‍, ലോണ്‍ഡ്രി മെഷീന്‍

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com