എംഎസ്എംഇകളില്‍ എഐലേക്കുള്ള മാറ്റം അനിവാര്യം: സിഐഐ കേരള സെമിനാര്‍ സംഘടിപ്പിച്ചു

'എംഎസ്എംഇകളുടെ ഉല്‍പ്പാദനക്ഷമത, ലാഭക്ഷമത, വളര്‍ച്ച എന്നിവയെ എഐ എങ്ങനെ വളര്‍ത്തുന്നു' എന്ന വിഷയത്തില്‍ സെമിനാര്‍
2025-26ലെ സിഐഐ വാര്‍ഷിക യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുന്ന കേരള ഡിജിറ്റല്‍ സയന്‍സസ്, ഇന്നൊവേഷന്‍ ആന്‍ഡ് ടെക്‌നോളജി സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ്.
2025-26ലെ സിഐഐ വാര്‍ഷിക യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുന്ന കേരള ഡിജിറ്റല്‍ സയന്‍സസ്, ഇന്നൊവേഷന്‍ ആന്‍ഡ് ടെക്‌നോളജി സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ്.
Published on

കേരളത്തിലെ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) മാറ്റങ്ങളെ ഉള്‍ക്കൊള്ളേണ്ടത് അനിവാര്യമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) കേരള ചാപ്റ്റര്‍. 'എംഎസ്എംഇകളുടെ ഉല്‍പ്പാദനക്ഷമത, ലാഭക്ഷമത, വളര്‍ച്ച എന്നിവയെ എഐ എങ്ങനെ വളര്‍ത്തുന്നു' എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍, കൂടുതല്‍ നേട്ടങ്ങള്‍ക്കായി ബിസിനസുകള്‍ക്ക് അത്യാധുനിക സാങ്കേതികവിദ്യ എങ്ങനെ പ്രയോജനപ്പെടുത്താം എന്നത് ചര്‍ച്ച ചെയ്തു.

കേരള ഡിജിറ്റല്‍ സയന്‍സസ്, ഇന്നൊവേഷന്‍ ആന്‍ഡ് ടെക്‌നോളജി സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ് മുഖ്യപ്രഭാഷണത്തില്‍ എഐയെ 'എല്ലാവര്‍ക്കും ഒരുപോലെ ഉപയോഗം സാധ്യമാകുന്ന സാങ്കേതികവിദ്യ' എന്ന് വിശേഷിപ്പിച്ചു. സ്ഥിരം രീതികളിലുള്ള എഐ പ്രയോഗിക്കുന്നതിനപ്പുറം, സംരംഭകര്‍ വ്യത്യസ്തമായി ചിന്തിച്ച് അവരുടെ ബിസിനസ് രീതികള്‍ വേറിട്ട വഴികളിലൂടെയാക്കാനും അദ്ദേഹം ഉപദേശിച്ചു.

ആവര്‍ത്തന ജോലികള്‍ എഐക്ക് കൈമാറുന്നതിലൂടെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നുവെന്നും അതുവഴി നവീകരണം, ശക്തമായ ബന്ധങ്ങള്‍ കെട്ടിപ്പടുക്കല്‍ തുടങ്ങിയ ഉയര്‍ന്ന മൂല്യമുള്ള റോളുകളിലേക്ക് മനുഷ്യ മൂലധനത്തിനെ നീക്കാന്‍ അനുവദിക്കുന്നുവെന്നും സെമിനാര്‍ ചൂണ്ടിക്കാട്ടി.

സിഐഐ ദക്ഷിണ മേഖലാ ചെയര്‍മാനും മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡ് ചെയര്‍മാനുമായ തോമസ് ജോണ്‍ മുത്തൂറ്റ് മേഖലയിലെ സാങ്കേതികവിദ്യയുടെ പ്രാധാന്യത്തെ എടുത്തു കാണിച്ചു. എഐ ഉപയോഗിക്കുന്നതിലൂടെ, എംഎസ്എംഇകള്‍ക്ക് പ്രധാനപ്പെട്ട കാര്യങ്ങള്‍ക്കും, ജോലികള്‍ക്കും, ഇടപെടലുകള്‍ക്കും കൂടുതല്‍ സമയം കണ്ടെത്തുന്നതിന് സാധിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

എഐ മനുഷ്യര്‍ക്ക് പകരമാകില്ലെങ്കിലും അതിലേക്കുള്ള മാറ്റം ഒരു എളുപ്പവഴിക്കപ്പുറം അനിവാര്യതയായി മാറിയെന്നും അതുകൊണ്ടുതന്നെ എഐ ഉപയോഗിക്കാത്തവരെ അത് ഉപയോഗിക്കുന്നവര്‍ മറികടക്കുമെന്നും മുന്‍ സിഐഐ കേരള ചെയര്‍മാനും വികെസി ഫുട്‌വെയര്‍ എംഡിയുമായ വികെസി റസാഖ് അഭിപ്രായപ്പെട്ടു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com