

കോവിഡിനെതിരേ ഇന്ത്യയില്‍ വികസിപ്പിച്ച വാക്സിന്‍ ആയ 'കോവാക്സി'ന്റെ മനുഷ്യരിലുള്ള ആദ്യഘട്ട പരീക്ഷണം ഡല്‍ഹി എയിംസില്‍ മുന്നോട്ട്. ഡല്‍ഹി സ്വദേശിയായ മുപ്പതുകാരനിലാണ് വാക്സിന്‍ ഇന്നലെ ആദ്യമായി കുത്തിവെച്ചതെന്നും യുവാവില്‍ ഇതുവരെ പാര്‍ശ്വഫലങ്ങളൊന്നും പ്രകടമായിട്ടില്ലെന്ന് പരീക്ഷണത്തിനു നേതൃത്വം നല്‍കുന്ന ഡോ. സഞ്ജയ് റായി അറിയിച്ചു.
ഐ.സി.എം.ആറുമായി ചേര്‍ന്ന് ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്കാണ് ഈ വാക്സിന്‍ വികസിപ്പിച്ചത്.കോവാക്സിന്റെ ഒന്നും രണ്ടും ഘട്ട പരീക്ഷണത്തിന് ഐ.സി.എം.ആര്‍. തിരഞ്ഞെടുത്തിരിക്കുന്ന 12 സ്ഥാപനങ്ങളിലൊന്നാണ് ഡല്‍ഹി എയിംസ്. ആദ്യഘട്ടത്തില്‍ ആകെ 375 പേരിലാണ് വാക്സിന്‍ പരീക്ഷിക്കുക. പുരുഷ, സ്ത്രീ അനുപാതം 60: 40 എന്ന തോതില്‍. ഇവരില്‍ 100 പേര്‍ എയിംസില്‍നിന്നായിരിക്കും.
0.5 മില്ലിലിറ്റര്‍ വാക്സിന്‍ കുത്തിവയ്ക്കപ്പെട്ട ഡല്‍ഹി സ്വദേശിയെ അടുത്ത ഒരാഴ്ച നിരീക്ഷണവിധേയമാക്കുമെന്നും ഡോ. സഞ്ജയ് റായി അറിയിച്ചു. ഇന്നു തന്നെ മറ്റ് ഏതാനും പേര്‍ക്ക് വാക്സിന്‍ കുത്തിവെക്കും. പരിശോധനയില്‍ യോഗ്യരെന്ന് തെളിയുന്നവരിലാണ് വാക്സില്‍ കുത്തിവെക്കുക.ആദ്യം കുറഞ്ഞ ഡോസിലും പിന്നീട് ക്രമേണ കൂടിയ ഡോസിലും കുത്തിവച്ചാകും പരിക്ഷണം തുടരുന്നത്.
വാക്സിന്‍ പരീക്ഷണത്തിനായി 3500-ലധികം പേരാണ് എയിംസില്‍ സന്നദ്ധതയറിയിച്ചിരിക്കുന്നത്. ഇവരില്‍ 22 പേരുടെ ശാരീരിക പരിശോധന പുരോഗമിക്കുന്നു. രണ്ടാംഘട്ടത്തില്‍ 750 പേരില്‍ വാക്സിന്‍ കുത്തിവെക്കും. ആദ്യഘട്ടത്തില്‍ 18-55 വയസ്സ് പ്രായമുള്ളവരെയും രണ്ടാംഘട്ടത്തില്‍ 12-65 വയസ്സ് പ്രായമുള്ളവരെയുമാണ് പരീക്ഷണത്തിന് തിരഞ്ഞെടുക്കുകയെന്ന് ഡല്‍ഹി എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ പറഞ്ഞു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine