ബോയിംഗ് ദുരന്തം 40 വര്‍ഷങ്ങള്‍ക്ക് ശേഷം; എയര്‍ ആക്‌സിഡന്റ് ബ്യൂറോ അന്വേഷിക്കും; പ്രാഥമിക റിപ്പോര്‍ട്ട് അഞ്ച് ദിവസത്തിനകം

അന്വേഷണം പൂര്‍ത്തിയാകാന്‍ ഒരു വര്‍ഷമെടുക്കും
Plane crash
Plane crashANI
Published on

അഹമ്മദബാദിലുണ്ടായ എയര്‍ ഇന്ത്യ വിമാന അപകടത്തെ കുറിച്ച് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) സമഗ്രമായ അന്വേഷണം നടത്തും. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് എഎഐബി സംഘം അഹമ്മദബാദില്‍ എത്തിയിട്ടുണ്ട്. ഇന്ത്യയില്‍ വിമാനാപകടങ്ങള്‍ സംഭവിക്കുമ്പോള്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് വേണ്ടി അന്വേഷണം നടത്തുന്നത് ഈ സംഘമാണ്. അപകട സ്ഥലത്തും നിന്ന് രണ്ടോ മൂന്നോ ദിവസങ്ങളെടുത്ത് സംഘം തെളിവുകള്‍ ശേഖരിക്കും. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് അടക്കമുള്ള അവശിഷ്ടങ്ങള്‍ കണ്ടെടുക്കേണ്ടതുണ്ട്. അഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ പ്രാഥമിക റിപ്പോര്‍ട്ട് തയ്യാറാക്കുമെന്നാണ് സൂചന.

അന്വേഷണം ഒരു വര്‍ഷമെടുക്കും

അതേസമയം, അപകടത്തെ കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയാകാന്‍ ഒരു വര്‍ഷമെടുത്തേക്കും. ബ്ലാക്ക് ബോക്‌സ്, കോക്പിറ്റ് വോയ്‌സ് റെക്കോര്‍ഡര്‍, ഫ്‌ളൈറ്റ് ഡാറ്റ റോക്കോര്‍ഡര്‍ എന്നിവ കണ്ടെടുത്ത് വിശദമായി പരിശോധിക്കേണ്ടതുണ്ട്. എയര്‍ട്രാഫിക് കണ്‍ട്രോള്‍, റഡാര്‍ സ്‌റ്റേഷന്‍ തുടങ്ങിയവയില്‍ നിന്നുള്ള സിഗ്നലുകള്‍, പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ എന്നിവയെല്ലാം അന്വേഷണത്തിനായി ഉപയോഗിക്കും.

തെളിവുകള്‍ ശേഖരിച്ച ശേഷം വ്യോമയാന വിദഗ്ധരെ കൂടി ഉള്‍പ്പെടുത്തിയുള്ള പാനല്‍ രൂപീകരിക്കും. ബോയിംഗ് കമ്പനിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും. അമേരിക്കന്‍ വ്യോമയാന വകുപ്പിന്റെ റിപ്പോര്‍ട്ട് കൂടി ആവശ്യപ്പെടും. ബ്ലാക്ക് ബോക്‌സ് ഉള്‍പ്പടെയുള്ള ഉപകരണങ്ങള്‍ പരിശോധിച്ചാല്‍ അപകടത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താനാകും.

ബോയിംഗ് തകര്‍ച്ച 40 വര്‍ഷത്തിന് ശേഷം

ബോയിംഗ് വൈഡ് ബോഡി വിമാനം ഇന്ത്യയില്‍ തകരുന്നത് 40 വര്‍ഷത്തിന് ശേഷമാണ്. 1985 ജൂണില്‍ കനിഷ്‌ക വിമാനം തകര്‍ന്നതിന് ശേഷം ആദ്യത്തെ അപകടമാണിത്. ബോയിംഗ് 787 വിമാനത്തിന്റെ ലോകത്തിലെ ആദ്യത്തെ തകര്‍ച്ചയായിരുന്നു കനിഷ്‌കയുടേത്.

അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെ എയര്‍ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ യൂണിറ്റിന് അപകട സന്ദേശം നല്‍കിയിരുന്നു. 625 അടി മാത്രം ഉയര്‍ന്ന ശേഷമാണ് മുന്നോട്ടു പോകാനാകാതെ ജനവാസ കേന്ദ്രത്തില്‍ വിമാനം തകര്‍ന്ന് വീണത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com