ലണ്ടന്‍ വിമാനത്തില്‍ രണ്ട് മലയാളികളും, 73 വിദേശികള്‍, തകര്‍ന്ന് വീണത് ജനവാസ കേന്ദ്രത്തില്‍

ഇന്ന് ഉച്ചയോടെയാണ് ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം തകര്‍ന്ന് വീണത്
ലണ്ടന്‍ വിമാനത്തില്‍ രണ്ട് മലയാളികളും, 73 വിദേശികള്‍, തകര്‍ന്ന് വീണത് ജനവാസ കേന്ദ്രത്തില്‍
X.com
Published on

അഹമ്മദാബാദില്‍ തകര്‍ന്ന് വീണ എയര്‍ ഇന്ത്യ വിമാനത്തില്‍ രണ്ട് മലയാളികളും ഉള്‍പ്പെട്ടിട്ടുള്ളതായി റിപ്പോര്‍ട്ടുകള്‍. ഇവരുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും വിമാനത്തില്‍ യാത്രക്കാരനായിരുന്നു.

ആകെയുണ്ടായിരുന്ന 242 പേരില്‍ 169 പേര്‍ ഇന്ത്യാക്കാരാണ്. 53 ബ്രിട്ടീഷ് പൗരന്മാരും ഒരു കനേഡിയന്‍ പൗരനും 7 പോര്‍ച്ചുഗീസ് പൗരന്മാരുമാണ് വിമാനത്താവളത്തില്‍ ഉണ്ടായിരുന്നതെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി 1800 5691 444 എന്ന ഹോട്ട്‌ലൈന്‍ നമ്പര്‍ തുറന്നു. അപകടത്തില്‍ അന്വേഷണത്തിന് എയര്‍ ഇന്ത്യ എല്ലാ വിധത്തിലും സഹകരിക്കുമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.

തകര്‍ന്നത് ജനവാസ കേന്ദ്രത്തില്‍

വിമാനത്താവളത്തിനോട് ചേര്‍ന്ന ജനവാസ കേന്ദ്രത്തിലാണ് വിമാനം തകര്‍ന്ന് വീണത്. ഡോക്ടര്‍മാര്‍ താമസിക്കുന്ന കെട്ടിടത്തിലാണ് വിമാനം പതിച്ചത്. 15 റെസിഡന്റ് ഡോക്ടര്‍മാര്‍ക്ക് ഗുരുതര പരിക്കേറ്റതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടുതല്‍ പേര്‍ക്ക് പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ട്. കെട്ടിടം ഭാഗികമായി തകര്‍ന്ന നിലയിലാണ്. കെട്ടിടത്തിന്റെ മുകളില്‍ വിമാനത്താവളത്തിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ കഴിയും.

Air India Flight AI171 carrying 169 Indian and 53 British nationals crashed shortly after takeoff from Ahmedabad en route to London Gatwick; rescue operations and investigations are underway.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com