വിമാനയാത്രയ്ക്ക് വെറും 883 രൂപ മാത്രം; സ്പ്ലാഷ് സെയിലുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

സെപ്റ്റംബര്‍ 30 വരെ ഈ ഓഫറില്‍ തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകളില്‍ യാത്ര ചെയ്യാം
Air India Express flight
Image : Air India Express and Canva
Published on

എയര്‍ ഇന്ത്യ 883 രൂപയ്ക്ക് ടിക്കറ്റ് നിരക്കുമായി സ്പ്ലാഷ് സെയില്‍ ആരംഭിച്ചു. സെപ്റ്റംബര്‍ 30 വരെ ഈ ഓഫറില്‍ തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകളില്‍ യാത്ര ചെയ്യാം. ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള അവസാന തിയതി ഈ മാസം 28 ആണ്.

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവയിലൂടെ ബുക്ക് ചെയ്യുന്നവര്‍ക്കാണ് 883 രൂപയ്ക്ക് ടിക്കറ്റ് ലഭിക്കുക. മറ്റ് രീതിയില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് നികുതി ഉള്‍പ്പെടെ 1,096 രൂപയാകും.

വിദ്യാര്‍ത്ഥികള്‍ക്ക് നിരക്കിളവ്

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റ്, ആപ്പ് എന്നിവയിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍, മുതിര്‍ന്ന പൗരന്മാര്‍, ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, സൈനികര്‍ എന്നിവര്‍ക്കു പ്രത്യേക ഡിസ്‌കൗണ്ട് ലഭിക്കും.

ആദ്യം ബുക്ക് ചെയ്യുന്ന നിശ്ചിത ശതമാനം പേര്‍ക്ക് മാത്രമാകും ഓഫര്‍ ലഭ്യമാകുകയയെന്ന് കമ്പനി പത്രക്കുറിപ്പില്‍ അറിയിച്ചു. ഓഫറിലുള്ള സീറ്റുകള്‍ തീര്‍ന്നാല്‍ സാധാരണ നിരക്കായിരിക്കും ഈടാക്കുക. സ്പ്ലാഷ് ഓഫറില്‍ ടിക്കറ്റ് റദ്ദാക്കിയാല്‍ പണം തിരികെ ലഭിക്കില്ല.

പ്രത്യേക ഡിസ്‌കൗണ്ടും

വെബ്സൈറ്റിലൂടെ ബുക്ക് ചെയ്ത് ചെക്ക് ഇന്‍ ബാഗേജ് ഇല്ലാതെ യാത്ര ചെയ്യുവര്‍ക്ക് എക്സ്പ്രസ് ലൈറ്റ് നിരക്കുകളില്‍ പ്രത്യേക ഡിസ്‌ക്കൗണ്ട് ലഭിക്കും. എക്സ്പ്രസ് ലൈറ്റ് നിരക്കുകളില്‍ മൂന്നു കിലോ അധിക ക്യാബിന്‍ ബാഗേജ് സൗജന്യമായും ലഭിക്കും. കൂടുതല്‍ ലഗേജ് ഉള്ളവര്‍ക്ക് ആഭ്യന്തര വിമാനങ്ങളില്‍ 15 കിലോ ചെക്ക് ഇന്‍ ബാഗേജിന് 1,000 രൂപയും അന്താരാഷ്ട്ര വിമാനങ്ങളില്‍ 20 കിലോയ്ക്ക് 1,300 രൂപയുമാണ് ഈടാക്കുക.

വെബ്സൈറ്റിലൂടെ ടിക്കറ്റെടുക്കുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് ലോയല്‍റ്റി അംഗങ്ങള്‍ക്ക് 100 മുതല്‍ 400 രൂപ വരെ പ്രത്യേക കിഴിവിന് പുറമേ 8 ശതമാനം വരെ ന്യൂ കോയിനുകള്‍, 50 ശതമാനം കിഴിവില്‍ ബിസ്, പ്രൈം സീറ്റുകള്‍, 25 ശതമാനം കിഴിവില്‍ ഗോര്‍മേര്‍ ഭക്ഷണം, 33 ശതമാനം കിഴിവില്‍ പാനീയങ്ങള്‍ എന്നിവയും ലഭിക്കും.

കേരളത്തിലെ ഏറ്റവും വലിയ ബിസിനസ് സംഗമം കൊച്ചിയില്‍! വരൂ ധനം ബിസിനസ് മീഡിയയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 29 ന് നടക്കുന്ന ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റിലേക്ക്

ടാറ്റാ സ്റ്റീല്‍ ഗ്ലോബല്‍ സി.ഇ.ഒ ടി.വി നരേന്ദ്രന്‍ മുഖ്യാതിഥി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദഗ്ധന്‍ ആദിത്യ ബെര്‍ലിയയുടെ മാസ്റ്റര്‍ ക്ലാസ്. ആയിരത്തിലധികം പ്രമുഖ ബിസിനസുകാര്‍ പങ്കെടുക്കുന്നു. രജിസ്റ്റര്‍ ചെയ്യാന്‍ സന്ദര്‍ശിക്കു: dhanambusinesssummit.com | 9072570055

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com