932 രൂപ മുതൽ ടിക്കറ്റ്‌ ; എയര്‍ ഇന്ത്യ എക്‌സ്‌പ്രസില്‍ ഫ്‌ളാഷ്‌ സെയില്‍

കൊച്ചി- ബാംഗ്ലൂര്‍ റൂട്ടിലടക്കം ഓഫര്‍ നിരക്കില്‍ ടിക്കറ്റുകള്‍
932 രൂപ മുതൽ ടിക്കറ്റ്‌ ; എയര്‍ ഇന്ത്യ എക്‌സ്‌പ്രസില്‍ ഫ്‌ളാഷ്‌ സെയില്‍
Published on

932 രൂപ മുതല്‍ ആരംഭിക്കുന്ന വിമാന ടിക്കറ്റുകളുമായി എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ ഫ്‌ളാഷ്‌ സെയില്‍ ആരംഭിച്ചു. അടുത്ത വർഷം മാര്‍ച്ച്‌ 31 വരെയുള്ള യാത്രകള്‍ക്കായി സെപ്‌റ്റംബര്‍ 16 വരെ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വെബ്‌സൈറ്റിലൂടെയും (airindiaexpress.com) മൊബൈല്‍ ആപ്പിലൂടെയും ബുക്ക്‌ ചെയ്യുന്ന ടിക്കറ്റുകളാണ്‌ 932 രൂപ മുതലുള്ള എക്‌സ്‌പ്രസ്‌ ലൈറ്റ്‌ നിരക്കില്‍ ലഭിക്കുക. മറ്റ്‌ ബുക്കിംഗ്‌ ചാനലുകളിലൂടെ ബുക്ക്‌ ചെയ്യുന്ന ടിക്കറ്റുകള്‍ 1088 രൂപ മുതലുള്ള എക്‌സ്‌പ്രസ്‌ വാല്യൂ നിരക്കിലും ലഭിക്കും.

ഓണക്കാലത്ത്‌ മലയാളികള്‍ ഏറ്റവുമധികം ആശ്രയിക്കുന്ന കൊച്ചി- ബാംഗ്ലൂര്‍, ബാംഗ്ലൂര്‍- ചെന്നൈ മുതല്‍ ഡെല്‍ഹി-ഗ്വാളിയര്‍, ഗുവാഹത്തി- അഗര്‍ത്തല തുടങ്ങി നിരവധി റൂട്ടുകളില്‍ ഓഫര്‍ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്‌.

വെബ്‌സൈറ്റിലൂടെ ബുക്ക്‌ ചെയ്‌ത്‌ ചെക്ക്‌ ഇന്‍ ബാഗേജ്‌ ഇല്ലാതെ എക്‌സ്‌പ്രസ്‌ ലൈറ്റ്‌ നിരക്കുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക്‌ 3 കിലോ അധിക ക്യാബിന്‍ ബാഗേജ്‌ നേരത്തെ ബുക്ക് ചെയ്‌താൽ സൗജന്യമായി ലഭിക്കും. കൂടുതല്‍ ലഗേജ്‌ ഉള്ളവര്‍ക്ക്‌ ആഭ്യന്തര വിമാനങ്ങളില്‍ 15 കിലോ ചെക്ക്‌ ഇന്‍ ബാഗേജിന്‌ 1,000 രൂപയും അന്താരാഷ്ട്ര വിമാനങ്ങളില്‍ 20 കിലോയ്‌ക്ക്‌ 1,300 രൂപയുമാണ്‌ ഈടാക്കുക.

വെബ്‌സൈറ്റിലൂടെ ടിക്കറ്റെടുക്കുന്ന എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ ലോയല്‍റ്റി അംഗങ്ങള്‍ക്ക്‌ 8 ശതമാനം വരെ ന്യൂ കോയിനുകള്‍, 40 ശതമാനം കിഴിവില്‍ ഗോര്‍മേര്‍ ഭക്ഷണം, പാനീയങ്ങള്‍, ബിസ്‌, പ്രൈം സീറ്റുകള്‍, മുന്‍ഗണന സേവനങ്ങള്‍ എന്നിവയും ലഭിക്കും. വിദ്യാര്‍ഥികള്‍, മുതിര്‍ന്ന പൗരര്‍, ചെറുകിട ഇടത്തരം സംരംഭകര്‍, ഡോക്ടര്‍, നഴ്‌സ്‌, സായുധ സേനാംഗങ്ങള്‍, അവരുടെ ആശ്രിതര്‍ എന്നിവര്‍ക്കും വെബ്‌സൈറ്റിലൂടെ പ്രത്യേക കിഴിവില്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാം.

ബിസിനസ്‌ ക്ലാസിന്‌ തത്തുല്യമായ എക്‌സ്‌പ്രസ്‌ ബിസ്‌ നിരക്കുകള്‍ എയര്‍ ഇന്ത്യ എക്‌സ്‌പ്രസിന്‍റെ എല്ലാ പുതിയ ബോയിംഗ്‌ 737-8 വിമാനങ്ങളിലും ലഭ്യമാണ്‌. മികച്ച യാത്രാ അനുഭവത്തിനായി 58 ഇഞ്ച്‌ വരെ സീറ്റുകള്‍ തമ്മില്‍ അകലമുള്ള എക്‌സ്‌പ്രസ്‌ ബിസ്‌ വിഭാഗത്തിലേക്ക്‌ ടിക്കറ്റ്‌ മാറ്റുന്നതിനും അവസരമുണ്ട്‌. അതിവേഗ വികസനത്തിന്‍റെ ഭാഗമായി ഓരോ മാസവും പുതിയ നാല്‌ വിമാനങ്ങളാണ്‌ എയര്‍ ഇന്ത്യ എക്‌സ്‌പ്രസിന്‍റെ ഫ്ളീറ്റിലേക്ക്‌ ഉള്‍പ്പെടുത്തുന്നത്‌. 2023 ഒക്ടോബറിന്‌ ശേഷം ഉള്‍പ്പെടുത്തിയ 30 ലധികം പുതിയ വിമാനങ്ങളില്‍ 4 മുതല്‍ 8 വരെ ബിസ്‌ ക്ലാസ്‌ സീറ്റുകളുണ്ട്‌.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com