വിമാനത്താവളങ്ങളില്‍ മൂന്ന് ഘട്ട പരിശോധന, അന്താരാഷ്ട്ര യാത്രക്കാര്‍ 5 മണിക്കൂര്‍ മുമ്പ് എത്തണമെന്ന് സിയാല്‍; സര്‍വീസുകള്‍ സാധാരണ ഗതിയില്‍

അവസാന നിമിഷ തിരക്കുകള്‍ ഒഴിവാക്കാന്‍ യാത്രക്കാര്‍ സഹകരിക്കണം
Longest Non-Stop Flight
Longest Non-Stop FlightCanva
Published on

ഇന്ത്യ–പാക്ക് സംഘർഷങ്ങള്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ വിമാനത്താവളങ്ങളിൽ സുരക്ഷ കര്‍ശനമാക്കിയിരിക്കുകയാണ്. യാത്രക്കാര്‍ മൂന്ന് ഘട്ട സുരക്ഷാ പരിശോധനകളുമായി സഹകരിക്കണമെന്ന് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി അറിയിച്ചു. ദേഹപരിശോധനയും ഐഡി പരിശോധനയും നടത്തുന്നതിനോടൊപ്പം ബോർഡിങ് ഗേറ്റിനു സമീപവും സുരക്ഷാ പരിശോധന നടത്തും.

കേരളത്തിലെ നാല് വിമാനത്താവളങ്ങളിലും വര്‍ധിപ്പിച്ച സുരക്ഷാ പരിശോധനകള്‍ നടത്തുന്നുണ്ട്. പരിശോധന വർധിപ്പിച്ച പശ്ചാത്തലത്തില്‍ യാത്രക്കാര്‍ 3 മണിക്കൂർ മുമ്പെങ്കിലും വിമാനത്താവളങ്ങളില്‍ എത്തണമെന്ന് എയര്‍ ഇന്ത്യ അടക്കമുളള വിമാനക്കമ്പനികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വിമാനങ്ങളുടെ സര്‍വീസുകള്‍ എല്ലാം സാധാരണഗതിയില്‍ പുരോഗമിക്കുന്നതായി കൊച്ചി വിമാനത്താവള അധികൃതര്‍ അറിയിച്ചു. സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കിയ സാഹചര്യത്തില്‍ യാത്രക്കാര്‍ നേരത്തെ വിമാനത്താവളത്തില്‍ എത്താന്‍ ശ്രമിക്കണം. ആഭ്യന്തര വിമാന യാത്രക്കാര്‍ വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പും അന്താരാഷ്ട്ര യാത്രക്കാര്‍ 5 മണിക്കൂര്‍ മുമ്പും വിമാനത്താവളത്തില്‍ എത്തണമെന്ന് സിയാല്‍ അറിയിച്ചു. അവസാന നിമിഷ തിരക്കുകള്‍ ഒഴിവാക്കാന്‍ യാത്രക്കാര്‍ സഹകരിക്കണമെന്നും അധികൃതര്‍ പറഞ്ഞു.

Airports tighten security, urges early arrival amid heightened India–Pakistan tensions.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com