37.50 കോടി എയര്‍ടെല്‍ വരിക്കാരുടെ സ്വകാര്യ ഡാറ്റ ചോര്‍ന്നു? കമ്പനിയുടെ പ്രതികരണം ഇതാണ്‌

സ്വകാര്യ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്ലിന്റെ ഉപഭോക്തൃ ഡാറ്റ വന്‍തോതില്‍ ചോര്‍ന്നതായി സംശയം. നിഷേധിച്ച് എയര്‍ടെല്‍.
37.50 കോടി വരുന്ന ഇന്ത്യന്‍ ഉപയോക്താക്കളുടെ ഡാറ്റ ചോര്‍ത്തി ഡാര്‍ക്ക് വെബില്‍ വില്‍പനക്കു വെച്ചുവെന്ന വിവരമാണ് പുറത്തു വന്നത്. എയര്‍ടെല്‍ വരിക്കാരുടെ ഫോണ്‍ നമ്പര്‍, ഇമെയില്‍, മേല്‍വിലാസം, ജനന തീയതി, പിതാവിന്റെ പേര്, ആധാര്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങളാണ് ഇങ്ങനെ വില്‍പനക്ക് ലഭ്യമായതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. ബ്രീച്ച് ഫോറംസ് എന്ന കമ്യൂണിറ്റി വഴി ചാരപ്പണി നടത്തുന്ന 'സെന്‍സെന്‍' ആണ് ഇതില്‍ പ്രവര്‍ത്തിച്ചതെന്നും റിപ്പോര്‍ട്ടുകളില്‍ പറഞ്ഞു. 50,000 ഡോളറാണ് വിവരങ്ങള്‍ക്ക് വില ചോദിച്ചത്.
എന്നാല്‍ കമ്പനിയുടെ പേര് കളങ്കപ്പെടുത്താന്‍ ചില തല്‍പര കക്ഷികള്‍ നടത്തിയ ശ്രമമാണ് ഈ പ്രചാരണത്തിനു പിന്നിലെന്ന് എയര്‍ടെല്‍ വിശദീകരിച്ചു. ഇക്കാര്യത്തില്‍ വിശദ പരിശോധന നടത്തി. എയര്‍ടെല്‍ സംവിധാനങ്ങളില്‍ നിന്ന് ഡാറ്റ ചോര്‍ച്ച ഉണ്ടായിട്ടില്ല-കമ്പനി വിശദീകരിച്ചു.
Related Articles
Next Story
Videos
Share it