

അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ഇല്ലാത്ത പ്രീപെയ്ഡ് പ്ലാനുകൾ ഉളളവര്‍ക്കാണ് പുതിയ 5ജി ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നത്. റീചാർജ് പ്ലാനുകളുടെ നിരക്ക് വര്‍ധിപ്പിച്ചപ്പോള്‍ 2ജിബി പ്രതിദിന ഡാറ്റയ്ക്ക് താഴെയുളള പ്ലാനുകളിൽ നിന്ന് അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ എയര്‍ടെല്‍ ഒഴിവാക്കിയിരുന്നു. ഇതുമൂലം 1ജിബി, 1.5ജിബി പ്രതിദിന ഡാറ്റ വാഗ്ദാനം ചെയ്യുന്ന പ്ലാനുകളിൽ അൺലിമിറ്റഡ് 5ജി ഡാറ്റ നല്‍കപ്പെടുന്നില്ല.
ഏതൊക്കെ പ്ലാനുകളില്‍ ഉളളവര്‍ക്ക് ഉപയോഗിക്കാം
51 രൂപ, 101 രൂപ, 151 രൂപ എന്നീ നിരക്കുകളിൽ മൂന്ന് 5ജി ഡാറ്റ ബൂസ്റ്റർ പ്ലാനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ 51 രൂപയുടെ പ്ലാനിൽ 3 ജിബിയും 101 രൂപയുടെ പ്ലാനിൽ 6 ജിബിയും 151 രൂപയുടെ പ്ലാനിൽ 9 ജിബിയും എക്സ്ട്രാ 4 ജിബി ഡാറ്റയും ലഭിക്കും. നിലവിലുള്ള പ്ലാനിന്റെ വാലിഡിറ്റി തീരും വരെയാണ് ഈ 5ജി ഡാറ്റ ബൂസ്റ്റർ പ്ലാനുകളിലെ ആനുകൂല്യം ലഭ്യമാകുക.
ഈ പായ്ക്കുകൾ 1ജിബി അല്ലെങ്കിൽ 1.5ജിബി പ്രതിദിന ഡാറ്റ ഉപയോഗ പ്ലാനുകളുളള ഉപയോക്താക്കളെ ലക്ഷ്യം വെച്ചുള്ളതാണ്. പുതിയ ഡാറ്റ ബൂസ്റ്റർ പാക്കുകൾ അവതരിപ്പിക്കുന്നതിലൂടെ എയർടെൽ 5ജി സേവനം കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.
റിലയന്‍സ് ജിയോയും 51 രൂപ, 101 രൂപ, 151 രൂപ നിരക്കുകളില്‍ സമാനമായ രീതിയില്‍ അൺലിമിറ്റഡ് 5ജി ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ അവതരിപ്പിച്ചിരുന്നു. ഒരു മാസം വരെ വാലിഡിറ്റിയുള്ള പ്ലാനുകളില്‍ ഉളളവര്‍ക്കാണ് 51 രൂപയുടെ ഡാറ്റ ബൂസ്റ്റർ ജിയോ നല്‍കുന്നത്. 101 രൂപയുടെ ജിയോ 5ജി ഡാറ്റ ബൂസ്റ്റർ പ്ലാൻ രണ്ട് മാസത്തിൽ താഴെയോ അതിന് തുല്യമോ ആയ വാലിഡിറ്റിയുള്ള 1ജിബി/1.5 ജിബി പ്രതിദിന ഡാറ്റ പ്ലാൻ ഉപയോഗിക്കുന്നവർക്കാണ് ലഭ്യമാക്കിയിരിക്കുന്നത്. രണ്ട് മാസത്തിൽ കൂടുതലും മൂന്ന് മാസത്തിൽ താഴെയോ അതിന് തുല്യമോ ആയ വാലിഡിറ്റിയിലുള്ള 1.5ജിബി പ്രതിദിന ഡാറ്റ പ്ലാനുകളില്‍ ഉളളവര്‍ക്കായാണ് 151 രൂപയുടെ 5ജി ബൂസ്റ്റർ പ്ലാൻ ജിയോ നല്‍കുന്നത്.
ബൂസ്റ്റർ പ്ലാനിന്റെ പ്രവര്‍ത്തനം
അൺലിമിറ്റഡ് 5ജി കണക്റ്റിവിറ്റി പിന്തുണയ്‌ക്കാത്ത പ്ലാനുകളിലുള്ള ഉപഭോക്താക്കൾക്ക് ഈ ബൂസ്റ്റർ പാക്കുകൾ ഉപയോഗിച്ച് 5G സേവനങ്ങൾ ആക്‌സസ് ചെയ്യാൻ കഴിയും. ഇത് എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന്റെ ഉദാഹരണവും എയർടെൽ നൽകുന്നു. 90 ദിവസത്തേക്ക് പ്രതിദിനം 1.5 ജിബി 4ജി ഡാറ്റ അനുവദിക്കുന്ന ഒക്ടോബർ 15 ന് കാലഹരണപ്പെടുന്ന 929 രൂപയുടെ പ്ലാനിലാണ് നിങ്ങളെന്ന് കരുതുക. നിങ്ങൾ 101 രൂപയുടെ അൺലിമിറ്റഡ് 5ജി ബൂസ്റ്റർ പാക്ക് ചാര്‍ജ് ചെയ്യുമ്പോള്‍ അൺലിമിറ്റഡ് 5ജി കണക്റ്റിവിറ്റി പിന്തുണ ഒക്ടോബർ 15 വരെ ലഭിക്കുന്നതാണ്.
Read DhanamOnline in English
Subscribe to Dhanam Magazine