
ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയുള്ള തട്ടിപ്പ് തടയാന്‍ പുതിയ സംവിധാനവുമായി മൊബൈല്‍ സേവനദാതാക്കളായ ഭാരതി എയര്‍ടെല്‍. ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തുന്ന വെബ്‌സൈറ്റുകളെ തല്‍സമയം തിരിച്ചറിയാനും തടയാനുമുള്ള സംവിധാനമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.
ഓവര്‍ ദി ടോപ് (ഒ.ടി.ടി) ആപ്പുകള്‍, ഇ-മെയിലുകള്‍, ബ്രൗസറുകള്‍, വാട്സാപ്പ്, ടെലിഗ്രാം, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, എസ്.എം.എസുകള്‍ പോലെയുള്ള പ്ലാറ്റ്ഫോമുകളിലെ ഉപദ്രവകാരികളായ വെബ്സൈറ്റുകളെ തത്സമയം തിരിച്ചറിഞ്ഞ് തടയാന്‍ സാധിക്കുന്നതാണിത്.
ഈ സംവിധാനം സ്പാമായി കണ്ടെത്തുന്ന വെബ്സൈറ്റിലേക്ക് കടക്കാന്‍ ഉപഭോക്താവ് ശ്രമിച്ചാല്‍ പേജ് ലോഡ് ആകുന്നതിനെ തടയുകയും വ്യക്തമായ കാരണം വിശദീകരിക്കുകയും ചെയ്യും. എല്ലാ എയര്‍ടെല്‍ മൊബൈല്‍, ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്കും അധിക ചെലവില്ലാതെ ഈ സേവനം ഉപയോഗിക്കാമെന്ന് കമ്പനി വ്യക്തമാക്കി.
Read DhanamOnline in English
Subscribe to Dhanam Magazine