സഞ്ജയ് സനൽ പ്രസിഡന്റ്, ദീപു ഉമ്മൻ സെക്രട്ടറി; AKESSIAയ്ക്ക് പുതിയ സംസ്ഥാന ഭരണസമിതി

കൊല്ലം ആശ്രമം ശ്രീനാരായണ ഗുരു കള്‍ച്ചറല്‍ കോംപ്ലക്‌സില്‍ വച്ചായിരുന്നു പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം
സഞ്ജയ് സനൽ പ്രസിഡന്റ്, ദീപു ഉമ്മൻ സെക്രട്ടറി; AKESSIAയ്ക്ക് പുതിയ സംസ്ഥാന ഭരണസമിതി
Published on

ഓള്‍ കേരള ഇലക്ട്രോണിക് സെക്യൂരിറ്റി ആന്‍ഡ് സിസ്റ്റം ഇന്റഗ്രേറ്റേഴ്‌സ് അസോസിയേഷന്‍ (AKESSIA)യുടെ പത്താമത് കേരള സംസ്ഥാന ജനറല്‍ ബോഡി യോഗവും സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുപ്പും നടന്നു. കൊല്ലം ആശ്രമം ശ്രീനാരായണ ഗുരു കള്‍ച്ചറല്‍ കോംപ്ലക്‌സില്‍ വച്ചായിരുന്നു ചടങ്ങ്.

2026-28 കാലയളവിലേക്കുള്ള പുതിയ സംസ്ഥാന ഭരണസമിതിയെയും ചടങ്ങില്‍ വച്ച് പ്രഖ്യാപിച്ചു. സഞ്ജയ് സനല്‍ പ്രസിഡന്റായും, ദീപു ഉമ്മന്‍ സെക്രട്ടറിയായും, ലികേഷ് എം.പി ട്രഷററായും ചുമതലയേറ്റു.

സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും സംസ്ഥാനതലത്തില്‍ അംഗങ്ങള്‍ക്കും സിസ്റ്റം ഇന്റഗ്രേറ്റര്‍മാര്‍ക്കും പ്രയോജനകരമായ വിവിധ പ്രവര്‍ത്തനങ്ങളും പരിശീലന പരിപാടികളും സംഘടിപ്പിക്കുന്നതിനും പുതിയ ഭരണസമിതി നേതൃത്വം നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

```html ```
logo
DhanamOnline
dhanamonline.com