കേരളത്തിലെ സ്വര്‍ണ വ്യാപാരികളുടെ സംസ്ഥാന സമ്മേളനവും ആഭരണ പ്രദര്‍ശനവും ജൂണ്‍ 27 മുതല്‍

ജൂണ്‍ 29ന് രാവിലെ 11 മണിക്ക് സമ്പൂര്‍ണ സംസ്ഥാന സമ്മേളനം കേരള വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും
കേരളത്തിലെ സ്വര്‍ണം, വെള്ളി ഡയമണ്ട് വ്യാപാരികളുടെ സമ്പൂര്‍ണ സംസ്ഥാന സമ്പൂര്‍ണ സമ്മേളനത്തിന്റെ ഭാഗമായി കൊച്ചിയില്‍ നടന്ന വാർത്താ സമ്മേളനത്തിൽ വി.കെ മനോജ് (പ്രൊജക്റ്റ് ഡയറക്ടര്‍, യുണൈറ്റഡ് എക്‌സിബിഷന്‍സ്), ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ കെ. സുരേന്ദ്രന്‍, അഡ്വ എസ്. അബ്ദുള്‍ നാസര്‍ എന്നിവർ സംസാരിക്കുന്നു.
കേരളത്തിലെ സ്വര്‍ണം, വെള്ളി ഡയമണ്ട് വ്യാപാരികളുടെ സമ്പൂര്‍ണ സംസ്ഥാന സമ്പൂര്‍ണ സമ്മേളനത്തിന്റെ ഭാഗമായി കൊച്ചിയില്‍ നടന്ന വാർത്താ സമ്മേളനത്തിൽ വി.കെ മനോജ് (പ്രൊജക്റ്റ് ഡയറക്ടര്‍, യുണൈറ്റഡ് എക്‌സിബിഷന്‍സ്), ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ കെ. സുരേന്ദ്രന്‍, അഡ്വ എസ്. അബ്ദുള്‍ നാസര്‍ എന്നിവർ സംസാരിക്കുന്നു.
Published on

കേരളത്തിലെ സ്വര്‍ണം, വെള്ളി, ഡയമണ്ട് വ്യാപാരികളുടെ സംസ്ഥാന സമ്മേളനം ജൂണ്‍ 29ന് അങ്കമാലി അഡ്ലക്സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ (AKGSMA) സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുല്‍ നാസര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

സമ്മേളനത്തോടനുബന്ധിച്ച് ജൂണ്‍ 27, 28, 29 തീയതികളില്‍ 'കേരള ജ്വല്ലറി ഇന്റര്‍നാഷണല്‍ ഫെയര്‍ 2025' എന്ന പേരില്‍ ആഭരണ പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്.

ജൂണ്‍ 27ന് രാവിലെ 10ന് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികളും, ജം ആന്‍ഡ് ജ്വല്ലറി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ പ്രമോദ് ദേരാവാല, ഓള്‍ ഇന്ത്യ ജം ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍ ചെയര്‍മാന്‍ രാജേഷ് റോക്ക്ടെ, ടി.എസ്. കല്യാണരാമന്‍, എം.പി. അഹമ്മദ്, ജോയ് ആലുക്കാസ്, ജോസ് ആലുക്കാസ് തുടങ്ങി പ്രമുഖരായ 300ഓളം സ്വര്‍ണ വ്യാപാരികളും ചേര്‍ന്ന് റിമോട്ട് ബട്ടണ്‍ അമര്‍ത്തി പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും.

ജൂണ്‍ 28ന് രാവിലെ 10:30ന് കേരള ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ രണ്ടാം ദിവസത്തെ എക്സിബിഷന്‍ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്കുശേഷം 2:30ന് കേരളം സമ്പൂര്‍ണ ഹാള്‍മാര്‍ക്കിംഗ് സംസ്ഥാനമായതിന്റെ പ്രഖ്യാപനം കേരള ലീഗല്‍ മെട്രോളജി, ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ നിര്‍വഹിക്കും.

ജൂണ്‍ 29ന് രാവിലെ 11 മണിക്ക് സമ്പൂര്‍ണ സംസ്ഥാന സമ്മേളനം കേരള വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും. ബെന്നി ബഹനാന്‍ എംപി, റോജി ജോണ്‍ എംഎല്‍എ എന്നിവര്‍ മുഖ്യ അതിഥികളായിരിക്കും. കേരളത്തിലെ സ്വര്‍ണാഭരണ വ്യാപാര-വ്യവസായ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 5000-ത്തിലധികം പേര്‍ സമ്മേളനത്തില്‍ സംബന്ധിക്കും. ആഭരണ പ്രദര്‍ശനത്തിന്റെയും സമ്മേളനത്തിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുല്‍ നാസര്‍ അറിയിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com