കെ സ്മാര്‍ട്ട് ആപ്പിലൂടെ തദ്ദേശസ്ഥാപനങ്ങളിലെ സേവനങ്ങളെല്ലാം നവംബര്‍ മുതൽ ഓണ്‍ലൈനില്‍

തദ്ദേശസ്ഥാപനങ്ങളിലൂടെയുള്ള എല്ലാ സേവനങ്ങളും നവംബര്‍ ഒന്ന് മുതല്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കുമെന്ന് മന്ത്രി എം.ബി രാജേഷ്. കെ സ്മാര്‍ട്ട് എന്ന മൊബൈല്‍ ആപ്പിലൂടെയാണ് സേവനങ്ങള്‍ ലഭ്യമാകുക. തദ്ദേശസ്വയംഭരണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് ഇതുസംബന്ധിച്ച് പരിശീലനം നല്‍കും. അഴിമതിയുടെ സാധ്യത കുറയ്ക്കുക എന്നതാണ് ഈ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സേവനങ്ങള്‍ക്ക് മാത്രമല്ല ജനങ്ങള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനും മൊബൈല്‍ ആപ്പില്‍ സൗകര്യമുണ്ടാകും. തദ്ദേശസ്ഥാപനങ്ങളുടെ കാര്യക്ഷമതയും വരുമാനവും മെച്ചപ്പെടുത്താന്‍ തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് സെപ്റ്റംബര്‍ മുതല്‍ ഐ.എം.ജിയുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കും.


Related Articles
Next Story
Videos
Share it