
ഉപയോക്താക്കള്‍ ആകാംക്ഷയോടെ കാത്തിരുന്ന വില്പന മഹോത്സവത്തിന് തുടക്കമിട്ട് ആമസോണും ഫ്‌ളിപ്കാര്‍ട്ടും. മൊബൈല്‍ ഫോണും ടിവിയും സ്മാര്‍ട്ട് വാച്ചും അടക്കം എല്ലാതരത്തിലുമുള്ള ഉത്പന്നങ്ങള്‍ക്കും വലിയ ഓഫറുകളാണ് ഇരുകമ്പനികളും പ്രഖ്യാപിച്ചിരിക്കുന്നത്. ആമസോണിന്റെ ഗ്രേറ്റ് സമ്മര്‍ സെയിലില്‍ മൊബൈല്‍ ഫോണുകള്‍ക്കാണ് ഏറ്റവും കൂടുതല്‍ വിലക്കിഴിവ്. 45 ശതമാനം വരെയാണ് വ്യത്യസ്ത ബ്രാന്‍ഡുകള്‍ക്ക് ഓഫറുള്ളത്.
ആമസോണിന്റെ ഓഫര്‍ കാലയളവില്‍ 25,000 രൂപയ്ക്ക് താഴെയുള്ള സ്മാര്‍ട്ട് ഫോണുകള്‍ക്ക് വാങ്ങുന്നവര്‍ക്ക് സുവര്‍ണാവസരമാണ്. റെഡ്മി, വണ്‍പ്ലസ്, റിയല്‍മി ബ്രാന്‍ഡുകള്‍ക്കാണ് മറ്റുള്ളവയേക്കാള്‍ വലിയ വിലക്കുറവുള്ളത്.
ഫ്‌ളിപ്കാര്‍ട്ടില്‍ ഐഫോണ്‍ 15 വലിയ വിലക്കുറവില്‍ വാങ്ങാന്‍ സാധിക്കും. 79,900 രൂപയുടെ ഫോണ്‍ 63,999 രൂപയ്ക്കാണ് ഓഫറില്‍ ലഭിക്കുക. ഐഫോണ്‍ 12ന് 39,499 രൂപയാണ് വില. സാംസംഗ് ഗ്യാലക്‌സി 44,999 രൂപയ്ക്കാണ് ഫ്‌ളിപ്കാര്‍ട്ടില്‍ വില്‍ക്കുന്നത്. എല്ലാ കമ്പനികളുടെയും സ്മാര്‍ട്ട് ഫോണുകള്‍ക്ക് വലിയ ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട് ഈ ദിവസങ്ങളില്‍. മോട്ടോറോള എഡ്ജ് 50 പ്രോയുടെ വില 27,999 രൂപയാണ്.
ലാപ്‌ടോപ്, സ്മാര്‍ട്ട് വാച്ച്, ഹെഡ്‌ഫോണ്‍, ഹോംഅപ്ലൈന്‍സുകള്‍ എന്നിവയ്ക്ക് 75 ശതമാനം വരെ ഓഫറുണ്ടെന്നാണ് ആമസോണ്‍ പരസ്യത്തില്‍ പറഞ്ഞിരിക്കുന്നത്. ഐ.സി.ഐ.സി.ഐ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, വണ്‍ കാര്‍ഡ് എന്നിവയ്ക്ക് ആകര്‍ഷകമായ ഡിസ്‌കൗണ്ടും നല്‍കുന്നുണ്ട്.
ഡെലിവറി ചാര്‍ജ് ഈടാക്കില്ല
ഡെലിവറി ചാര്‍ജ് ഇടാക്കില്ലെന്നതാണ് സമ്മര്‍ സെയിലിന്റെ മറ്റൊരു സവിശേഷത. സമ്മര്‍ സെയിലില്‍ ഉള്‍പ്പെട്ട ഏതു തരം സാധനങ്ങള്‍ക്കും എത്ര കുറഞ്ഞ ഓര്‍ഡറിനും ഈ സൗജന്യം ലഭ്യമാണ്. റിവാര്‍ഡ് പോയിന്റുകള്‍ ഉപയോഗിച്ചാല്‍ 20 ശതമാനം അല്ലെങ്കില്‍ 100 രൂപ വരെ ക്യാഷ് ബാക്കും ലഭിക്കും. മേയ് ഏഴ് വരെയാണ് ഈ ഓഫര്‍.
ഫാഷന്‍ ആന്‍ഡ് ബ്യൂട്ടി ഉത്പന്നങ്ങള്‍ക്ക് 499 രൂപയില്‍ താഴെ മുതലാണ് വില. ബ്യൂട്ടി, ക്ലോത്തിങ് 199 രൂപയില്‍ താഴെ മുതല്‍. ഹോം, കിച്ചണ്‍, സ്‌പോര്‍ട്‌സ് 149 രൂപയില്‍ താഴെ മുതല്‍. ഇലക്ട്രോണിക്, മൊബൈല്‍ ആക്‌സസറീസ് 299 രൂപ മുതല്‍. നിത്യോപയോഗ സാധനങ്ങളും പലചരക്ക് സാധനങ്ങളും 99 രൂപയില്‍ താഴെ മുതല്‍ ലഭ്യമാണ്.
Read DhanamOnline in English
Subscribe to Dhanam Magazine