ആമസോണും സ്വിഗ്ഗ്വിയും സൊമാറ്റോയും എല്ലാം ഒന്നിക്കുന്നു; എന്താണ് ഡിസിസി?

ടിയര്‍ 2, ടിയര്‍ 3 നഗരങ്ങളിലും ഗ്രാമങ്ങളിലും സ്മാര്‍ട്ട്ഫോണ്‍ ഉപയോഗവും ഇന്റര്‍നെറ്റ് സൗകര്യവും വര്‍ധിച്ചതോടെ ഇ-കൊമേഴ്സ് വിപണി വലിയ രീതിയിലാണ് വളരുന്നത്.
Image Courtesy: Canva
Image Courtesy: Canva
Published on

രാജ്യത്തെ മുന്‍നിര ഇ-കൊമേഴ്‌സ് കമ്പനികളെല്ലാം ഒരു കുടക്കീഴിലേക്ക് എത്തുന്നു. ഡിജിറ്റല്‍ കൊമേഴ്‌സ് സഖ്യം (Digital Commerce Coalition) എന്ന പേരിലാണ് ഈ കമ്പനികള്‍ സംഘടന രൂപീകരിച്ചിരിക്കുന്നത്.

ആമസോണ്‍, സൊമാറ്റോയുടെ മാതൃകമ്പനിയായ എറ്റേര്‍ണല്‍, മീഷോ, സ്വിഗ്ഗി, സെപ്‌റ്റോ തുടങ്ങിയ പ്രമുഖ കമ്പനികളെല്ലാം ഈ സംഘടനയുടെ അംഗങ്ങളാണ്. അതേസമയം, ഫ്‌ളിപ്കാര്‍ട്ട് ഈ സഖ്യത്തില്‍ ഇതുവരെ പങ്കാളികളായിട്ടില്ല.

ഇ-കൊമേഴ്‌സ് മേഖലയിലെ കമ്പനികള്‍ തമ്മിലുള്ള മത്സരത്തിനിടയിലും യോജിക്കാവുന്ന വിഷയങ്ങളിലും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കാനും മേഖലയുടെ സുസ്ഥിരവികസനം കാത്തുസൂക്ഷിക്കാനുമാണ് സംഘടന രൂപീകരിച്ചിരിക്കുന്നത്. ടയര്‍ കമ്പനികളുടെ സംഘടനയായ ആത്മയുടെ (Automotive Tyre Manufacturers' Association) രീതിയിലാകും ഈ സംഘടനയും പ്രവര്‍ത്തിക്കുക.

ലക്ഷ്യങ്ങള്‍ പലത്

രാജ്യത്തെ ഓണ്‍ലൈന്‍ വിപണിയിലെ ഉപഭോക്താക്കളുടെ വിശ്വാസം വര്‍ധിപ്പിക്കുക, ചെറുകിട സംരംഭകര്‍ക്കും വിതരണക്കാര്‍ക്കും കൂടുതല്‍ അവസരങ്ങള്‍ നല്‍കുക, മികച്ച വിതരണ ശൃംഖലകള്‍ ഉറപ്പാക്കുക എന്നിവയാണ് ഈ കൂട്ടായ്മയുടെ പ്രധാന ലക്ഷ്യങ്ങള്‍.

ടിയര്‍ 2, ടിയര്‍ 3 നഗരങ്ങളിലും ഗ്രാമങ്ങളിലും സ്മാര്‍ട്ട്ഫോണ്‍ ഉപയോഗവും ഇന്റര്‍നെറ്റ് സൗകര്യവും വര്‍ധിച്ചതോടെ ഇ-കൊമേഴ്സ് വിപണി വലിയ രീതിയിലാണ് വളരുന്നത്. ഈ മേഖല നേരിടുന്ന പൊതുവായ വെല്ലുവിളികള്‍ പരിഹരിക്കാന്‍ ഒരു കൂട്ടായ പ്ലാറ്റ്ഫോം ആവശ്യമാണെന്ന് തിരിച്ചറിവിലാണ് സംഘടനയുടെ രൂപീകരണം.

ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പബ്ലിക് പോളിസി കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ 'കോവന്‍ അഡൈ്വസറി ഗ്രൂപ്പ്' ആണ് ഈ സഖ്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത്.

ഇന്ത്യയിലെ ഇന്റര്‍നെറ്റ്-ടെക്‌നോളജി കമ്പനികളുടെ കൂട്ടായ്മയായ ഐ.എ.എം.എ.ഐ (IAMAI), എ.ഡി.ഐ.എഫ് (ADIF) എന്നിവയ്ക്ക് പുറമെയാണ് ഡിജിറ്റല്‍ കൊമേഴ്സ് മേഖലയ്ക്ക് മാത്രമായി ഈ പുതിയ സംഘടന നിലവില്‍ വന്നിരിക്കുന്നത്.

Leading Indian e-commerce companies including Amazon, Swiggy, Eternal, Meesho and Zepto have formed the Digital Commerce Coalition to address industry challenges and support sustainable growth

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com