ഓഫറുകളുടെ പൊടിപൂരം, ആമസോണിലെ ഇടിവെട്ട് ഓഫറുകൾ ഇതൊക്കെയാണ്

എസ്.ബി.ഐ കാര്‍ഡുണ്ടെങ്കില്‍ ആമസോണിലും എച്ച്.ഡി.എഫ്.സി കാര്‍ഡുണ്ടെങ്കില്‍ ഫ്‌ളിപ്കാര്‍ട്ടിലും 10 ശതമാനം അധിക ഡിസ്‌കൗണ്ടും നേടാം
amazon , flipkart sale a women with shopping bag
image credit : amazon , flipkart , canva
Published on

ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങിക്കുന്നവരാണോ നിങ്ങള്‍, ഐഫോണ്‍ മുതല്‍ മൊട്ടുസൂചി വരെയുള്ള സാധനങ്ങള്‍ക്ക് ഇതുവരെ കാണാത്ത കിടിലന്‍ ഡീലുകളുമായി ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലും ഫ്‌ളിപ്പ്കാര്‍ട്ട് ബിഗ് മില്യന്‍ ഡേയ്സും വരുന്നു. പ്രമുഖ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളായ ആമസോണിന്റയും ഫ്‌ളിപ്കാര്‍ട്ടിന്റെയും 2024ലെ വാര്‍ഷിക സെയില്‍ സെപ്റ്റംബര്‍ 27 മുതല്‍ തുടങ്ങും. പ്രീമിയം മെമ്പര്‍മാര്‍ക്കായി 24 മണിക്കൂര്‍ മുമ്പ് ഈ ഓഫറുകള്‍ ലഭ്യമാകും. അതായത് 26ന് അർധരാത്രി മുതൽ ഓഫറുകൾ കാണാം എന്നർത്ഥം. സ്മാര്‍ട്ട് ഫോണ്‍, ലാപ്‌ടോപ്പ്, വാഷിംഗ് മെഷീന്‍, എസി, സ്മാര്‍ട്ട് ടിവി, ബ്രാന്‍ഡഡ് തുണിത്തരങ്ങള്‍, വീട്ടുപകരണങ്ങള്‍, ഇയര്‍ഫോണ്‍, ടോയ്‌സ്, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നുവേണ്ട വിമാനടിക്കറ്റ് വരെ വിലക്കുറവില്‍ സ്വന്തമാക്കാം. ഇനി നിങ്ങളുടെ കൈവശം എസ്.ബി.ഐ കാര്‍ഡുണ്ടെങ്കില്‍ ആമസോണിലും എച്ച്.ഡി.എഫ്.സി കാര്‍ഡുണ്ടെങ്കില്‍ ഫ്‌ളിപ്കാര്‍ട്ടിലും 10 ശതമാനം അധിക ഡിസ്‌കൗണ്ടും നേടാം. തവണകളായി അടച്ചുതീര്‍ക്കാവുന്ന ഇ.എം.ഐ സംവിധാനവുമുണ്ട്.

ഐഫോണ്‍, സാംസംഗ്, വണ്‍പ്ലസ്, നത്തിംഗ്, വിവോ തുടങ്ങിയ പ്രമുഖ കമ്പനികളുടെയെല്ലാം ഫോണുകള്‍ ഇതുവരെ കാണാത്ത ഓഫറുകളിലാണ് ലഭിക്കുന്നത്. ആപ്പിള്‍, ലെനോവോ, എച്ച്.പി തുടങ്ങിയ മുന്‍നിര ബ്രാന്‍ഡുകളുടെ ഉയര്‍ന്ന സ്‌പെസിഫിക്കേഷനുള്ള ലാപ്‌ടോപ്പുകളും കൂട്ടത്തിലുണ്ട്. മാത്രവുമല്ല ഇന്ത്യയിലെ മുന്‍നിര ബ്രാന്‍ഡുകളുടെ ഇരുചക്ര വാഹനങ്ങള്‍ക്കും അടിപൊളി ഓഫറുകള്‍ ഫ്‌ളിപ്കാര്‍ട്ടില്‍ ഒരുക്കിയിട്ടുണ്ട്.

ആമസോണിലെ പ്രധാനപ്പെട്ട ഡീലുകള്‍ ഇവയൊക്കെയാണ്.

സാംസംഗ് ഫോണുകള്‍ക്ക് 50 ശതമാനം വരെ ഡിസ്‌കൗണ്ട്

എസ് 24 അടക്കമുള്ള സ്മാര്‍ട്ട് ഫോണുകള്‍ക്ക് 50 ശതമാനം വരെ ഡിസ്‌കൗണ്ട് നല്‍കുമെന്നാണ് സാംസംഗ് അറിയിച്ചിരിക്കുന്നത്.

സാംസംഗ് ഗാലക്സി എസ് 21 എഫ്ഇ - 74,999 രൂപയുണ്ടായിരുന്ന ഫോണ്‍ 26,999 രൂപയ്ക്കാണ് വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. ബാങ്ക് കാര്‍ഡുണ്ടെങ്കില്‍ പരമാവധി 25,746 രൂപയ്ക്ക് ഫോണ്‍ ലഭിക്കുമെന്നാണ് ആമസോണ്‍ വെബ്സൈറ്റിലുള്ളത്.

ഗാലക്സി എസ് 23 അൾട്രാ - 1,49,999 രൂപക്ക് ലോഞ്ച് ചെയ്ത ഫോൺ ഇപ്പോൾ 69,999 രൂപക്ക് ലഭിക്കും. 

ഗാലക്സി എ35, ഗാലക്സി എ55, ഗാലക്സ ഇസഡ് ഫ്ളിപ്പ്6, ഗാലക്സി ഇസഡ് ഫോള്‍ഡ് 6 എന്നീ ഫോണുകളും വില്‍പ്പനയ്ക്കുണ്ട്.

ഐഫോൺ 13 - 49,999 രൂപ വിലയുള്ള ഫോൺ 37,999 രൂപക്കാണ് നിലവിൽ വില്പനക്ക് വച്ചിരിക്കുന്നത്. 

വൺ പ്ലസ് 12 ആർ 5ജി - 42,999 രൂപയാണ് ശരിക്കുള്ള വില. ഓഫറിൽ 34,999 രൂപക്ക് ലഭിക്കും 

ഗാലക്സി എം 35 5ജി - 24,999 രൂപ വിലയുള്ള ഫോൺ 13,749 രൂപയ്ക്കാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്.

വൺപ്ലസ് നോർഡ് സി ഇ 4 - 24,999 രൂപ വിലയുള്ള ഫോൺ 22,999 രൂപക്ക് ലഭിക്കും. 

സാംസംഗ് ടാബ് എസ് 9 എഫ് ഇ - ടാബ്ലറ്റ് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇതിലും നല്ലൊരു ഓഫർ അടുത്തെങ്ങും കിട്ടാനുള്ള സാധ്യതയില്ല. 44,999 രൂപ വിലയുള്ള ടാബ് 19,999 രൂപയുടെ കിടിലൻ ഓഫറോടെയാണ് എത്തുന്നത്. 

സ്മാര്‍ട്ട് ടിവികള്‍ക്ക് 65 ശതമാനം വരെ

65 ശതമാനം വരെ കിഴിവാണ് സ്മാര്‍ട്ട് ടിവികള്‍ക്ക് ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയിലിന്റെ ഭാഗമായി നല്‍കുന്നത്. ഒരു കിടിലം സ്മാര്‍ട്ട് ടിവിയിലേക്ക് അപ്ഗ്രേഡ് ചെയ്യാന്‍ പറ്റിയ കിടിലന്‍ അവസരമാണിത്.

ലാപ്ടോപ്പുകള്‍ക്ക് 40 ശതമാനം വരെ ഡിസ്‌കൗണ്ട്

പുതിയ ലാപ്ടോപ്പ് എടുക്കാന്‍ പദ്ധതിയുള്ളവര്‍ക്കുള്ള സുവര്‍ണാവസരമാണിത്. 40 ശതമാനം വരെ വിലക്കുറവിലാണ് പ്രമുഖ കമ്പനികളുടെ ലാപ്ടോപ്പുകള്‍ വിറ്റഴിക്കാന്‍ പോകുന്നത്.

ആപ്പിള്‍ മാക്ബുക്ക് എയര്‍ എം1 - ഈ വര്‍ഷം ലാപ്‌ടോപ്പിന് നല്‍കിയ ഏറ്റവും മികച്ച ഓഫറാണിതെന്നാണ് ആമസോണ്‍ പറയുന്നത്. 92,990 രൂപയുണ്ടായിരുന്ന ലാപ്‌ടോപ്പ് ഇപ്പോള്‍ 58,990 രൂപയ്ക്ക് സ്വന്തമാക്കാം. ബാങ്ക് ഓഫറുകളടക്കം എഫക്ടീവ് വില 52,990 രൂപയാകുമെന്നും ആമസോണ്‍ പറയുന്നു.

ഡെല്‍ ഇന്‍സ്പിറോണ്‍ റൈസണ്‍ 3 ലാപ്‌ടോപ്പ് - 50,728 രൂപയുണ്ടായിരുന്ന ഈ ലാപ്‌ടോപ്പ് 28,990 രൂപയ്ക്കാണ് വില്‍പ്പനയ്‌ക്കെത്തിയിരിക്കുന്നത്. മറ്റ് ഓഫറുകളും കൂടി ചേര്‍ത്ത് 26,990 രൂപയ്ക്ക് ലാപ്‌ടോപ്പ് ലഭിക്കും.

ഏസര്‍ ആസ്പയര്‍ ലൈറ്റ് ഇന്റല്‍ ഐ3 - 50,990 രൂപയുണ്ടായിരുന്ന ലാപ്‌ടോപ്പ് 30,990 രൂപയ്ക്കാണ് വില്‍പ്പനയ്‌ക്കെത്തുന്നത്. ബാങ്ക് ഓഫറുകള്‍ കൂടി ചേര്‍ന്നാല്‍ 29,990 രൂപയാകും.

റെഫ്രിജറേറ്ററുകള്‍ക്ക് 55 ശതമാനം വരെ

സിംഗിള്‍ ഡോര്‍, ഡബിള്‍ ഡോര്‍, സൈഡ് ബൈ സൈഡ് മോഡല്‍ തുടങ്ങിയ എല്ലാത്തരം റെഫ്രിജറേറ്ററുകളും ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ പേരില്‍ ഒരുക്കിയിട്ടുണ്ട്. 55 ശതമാനം വരെ ഡിസ്‌ക്കൗണ്ടാണ് ഇവയ്ക്ക് ആമസോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

എല്‍.ജി 655 എല്‍ റെഫ്രിജറേറ്റര്‍ - 1,10,399 രൂപയായിരുന്നു ആദ്യ വില. ഓഫറില്‍ 72,990 രൂപയ്ക്ക് ലഭിക്കും. 10,000 രൂപ വരെയുള്ള അധിക ഡിസ്‌കൗണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

സാംസംഗ് 363 എല്‍ 3 സ്റ്റാര്‍ - 65,990 രൂപയുണ്ടായിരുന്ന ഈ റെഫ്രിജറേറ്റര്‍ ഇപ്പോള്‍ 43,990 രൂപയ്ക്ക് ലഭിക്കും. 7,000 രൂപ വരെയുള്ള അധിക ഡിസ്‌കൗണ്ടും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

എല്‍.ജി 185 എല്‍ 5 സ്റ്റാര്‍ -22,199 രൂപയുണ്ടായിരുന്ന സ്മാര്‍ട്ട് ഇന്‍വെര്‍ട്ടര്‍ സംവിധാനമുള്ള ഈ റെഫ്രിജറേറ്റര്‍ ഇപ്പോള്‍ 17,490 രൂപയ്ക്കാണ് വില്‍പ്പനയ്‌ക്കെത്തിയിരിക്കുന്നത്

വാഷിംഗ് മെഷീനുകള്‍ക്ക് 60 ശതമാനം വരെ

പുതിയ വാഷിംഗ് മെഷീനുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ സമയമാണിത്. 60 ശതമാനം വരെ വിലക്കുറവിലാണ് വാഷിംഗ് മെഷീനുകള്‍ ഇത്തവണ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. പ്രമുഖ ബ്രാന്‍ഡുകളുടെ ടോപ് ലോഡ്, ഫ്രണ്ട് ലോഡ്, സെമി ഓട്ടോമാറ്റിക് ഓപ്ഷനുകള്‍ ഇതിലുണ്ട്.

വേള്‍പൂള്‍ 7 കിലോ 5 സ്റ്റാര്‍ ഓട്ടോമാറ്റിക്ക് - 13,550 രൂപയുണ്ടായിരുന്ന വാഷിംഗ് മെഷീന്‍ ഇപ്പോള്‍ 8,991 രൂപയ്ക്ക് ലഭിക്കും

ഗോദരേജ് 7 കിലോ 5 സ്റ്റാര്‍ ടോപ് ലോഡ് - 11,391 രൂപയുണ്ടായിരുന്ന വാഷിംഗ് മെഷീന്റെ ഇപ്പോഴത്തെ വില 12,541 രൂപയാണ്

ഹെയര്‍ 10.5 കിലോ 5 സ്റ്റാര്‍ - 84,990 രൂപയുണ്ടായിരുന്ന വാഷര്‍ ഡ്രയര്‍ 42,339 രൂപയുടെ ഓഫര്‍ വിലയ്ക്കാണ് സെയിലിനെത്തിയിരിക്കുന്നത്.

എസിക്ക് 55 ശതമാനം ഡിസ്‌കൗണ്ട്

പുതിയൊരു എസി വാങ്ങാന്‍ അടുത്ത വേനല്‍ക്കാലം വരെ കാത്തിരിക്കണമെന്നില്ല. 55 ശതമാനം വരെ വിലക്കുറവിലാണ് ഇത്തവണ എസികള്‍ വില്‍പ്പനയ്ക്കുള്ളത്. പ്രമുഖ ബ്രാന്‍ഡുകളുടെ സ്പ്ളിറ്റ് എസി, വിന്‍ഡോ എസി, ഇന്‍വെര്‍ട്ടര്‍ മോഡല്‍ തുടങ്ങിയവ ഇതിലുണ്ട്.

ക്രൂസര്‍ 1 ടണ്‍ ത്രീ സ്റ്റാര്‍ എസി - 45,900 രൂപയുണ്ടായിരുന്ന എസി ഇപ്പോള്‍ 23,240 രൂപയ്ക്കാണ് ഓഫറിനെത്തിയിരിക്കുന്നത്.

സാംസംഗ് 1.5 ടണ്‍ 5 സ്റ്റാര്‍ - നേരത്തെയുണ്ടായിരുന്ന 72,990 രൂപ ഇപ്പോള്‍ ഓഫര്‍ സഹിതം 37,990 രൂപയിലെത്തിയിട്ടുണ്ട്.

ഹിറ്റാച്ചി 1.5 ടണ്‍ 5 സ്റ്റാര്‍ എസി - 74,100 രൂപയാണ് ശരിക്കുള്ള വില. ഓഫറില്‍ 38,740 രൂപയ്ക്ക് കിട്ടും.

Disclaimer : ഇതിൽ സൂചിപ്പിച്ചിരിക്കുന്ന സാധനങ്ങളുടെ വിലയിൽ മാറ്റം വരാൻ സാധ്യതയുണ്ട്. സാധനങ്ങൾ വാങ്ങുന്നതിനു മുൻപ് ദയവായി ആമസോൺ വെബ്സൈറ്റ് കൂടി പരിശോധിച്ചാലും.

ഇതിൽ നൽകിയിരിക്കുന്ന ചില ലിങ്കുകൾ അഫിലിയേറ്റഡ് ലിങ്കുകളാണ്. അതായത് ഈ ലിങ്ക് വഴി സാധനങ്ങൾ വാങ്ങുമ്പോൾ ചെറിയൊരു കമ്മീഷൻ ധനം ഓൺലൈന് ലഭിക്കും. ഇതിന് നിങ്ങൾ അധിക ചാർജ് നൽകേണ്ടതില്ല. 

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com