പുതിയ കാറും ടിവിയുമൊന്നും വാങ്ങി പൈസ കളയരുതെന്ന് ജെഫ് ബസോസ്

സാമ്പത്തിക മാന്ദ്യം (Recession) മുന്നില്‍ കണ്ട് ജനങ്ങള്‍ പണം ചെലവഴിക്കുന്നത് നിയന്ത്രിക്കണമെന്ന് ആമസോണ്‍ സ്ഥാപകന്‍ ജഫ് ബസോസ് (Jeff Bezos). പുതിയ കാര്‍, വലിയ ടിവി, റെഫ്രിജറേറ്റര്‍ തുടങ്ങിയവ വാങ്ങാന്‍ ഒരുങ്ങുന്നവര്‍ അത് തല്‍ക്കാലത്തേക്ക് മാറ്റിവെക്കണം. സാമ്പത്തിക നില മോശമായാല്‍ ഇത്തരം ചെലവുകള്‍ ബാധ്യതയാവുമെന്നും സിഎന്‍എന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബസോസ് ജനങ്ങളോട് പറഞ്ഞു. മാന്ദ്യം മുന്നില്‍ കണ്ട് ബാധ്യതകളും റിസ്‌കും പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചെറുകിട സംരംഭകര്‍ നിക്ഷേപങ്ങള്‍ നിര്‍ത്തിവെച്ച് ക്യാഷ് റിസര്‍വ് നിലനിര്‍ത്തണമെന്നും അഭിമുഖത്തില്‍ ബസോസ് നിര്‍ദ്ദേശിച്ചു. ശുഭകരമായ കാര്യം സംഭവിക്കുമെന്ന പ്രതീക്ഷയിലും ഏറ്റവും മോശമായത് നേരിടാന്‍ തയ്യാറായിരിക്കണമെന്നും ആമസോണ്‍ സ്ഥാപകന്‍ വ്യക്തമാക്കി. തന്റെ സമ്പാദ്യത്തിന്റെ നല്ലൊരു പങ്കും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുന്നും അഭിമുഖത്തില്‍ ബസോസ് പ്രഖ്യാപിച്ചിരുന്നു.

നിലവില്‍ ആമസോണിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാനാണ് ബസോസ്. ചെലവ് ചുരുക്കലിന്റെ ഭാഗമായി ആമസോണ്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയാണ്. പതിനായിരത്തോളം ജീവനക്കാരെ കമ്പനി പറഞ്ഞുവിടുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ 200-300 ജിവനക്കാരെയാവും ആമസോണ്‍ പിരിച്ചുവിടുക.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it