ആമസോണ്‍ നൗ പരീക്ഷണത്തില്‍ ഇടംപിടിച്ച് കൊച്ചിയും; മത്സരം കടുപ്പിക്കാന്‍ ₹2,800 കോടി

ഡെലിവറി വേഗത്തിലാക്കാനായി 1,000 മൈക്രോ സെന്ററുകള്‍ ഈ സിറ്റികളില്‍ സ്ഥാപിക്കും
ആമസോണ്‍ നൗ പരീക്ഷണത്തില്‍ ഇടംപിടിച്ച് കൊച്ചിയും; മത്സരം കടുപ്പിക്കാന്‍ ₹2,800 കോടി
Published on

ആമസോണ്‍ ഇന്ത്യ ക്വിക്ക് കൊമേഴ്‌സ് രംഗത്ത് കൂടുതല്‍ വിപുലീകരണത്തിന് ഒരുങ്ങുന്നു. ആമസോണ്‍ നൗ (Amazon Now) എന്ന പേരിലുള്ള സര്‍വീസ് രാജ്യത്തെ 100 സിറ്റികളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ കമ്പനി ഒരുങ്ങുകയാണ്.

കേരളത്തില്‍ നിന്ന് കൊച്ചിയും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. വളരെ വേഗത്തില്‍ വളരുന്ന ക്വിക്ക് കൊമേഴ്‌സ് സെഗ്മെന്റില്‍ വളര്‍ച്ചയാണ് കമ്പനി ലക്ഷ്യമിടുന്നത്.

ലക്‌നൗ, കൊച്ചി, അമൃത്സര്‍, വിശാഖപട്ടണം തുടങ്ങി രണ്ടാംനിര, മൂന്നാംനിര സിറ്റികളാണ് പ്രോജക്ടിനായി ആമസോണ്‍ തിരഞ്ഞെടുത്തിരിക്കുന്നത്. 2,800 കോടി രൂപ ഇതിനായി നിക്ഷേപിക്കും.

ഡെലിവറി വേഗത്തിലാക്കാനായി 1,000 മൈക്രോ സെന്ററുകള്‍ ഈ സിറ്റികളില്‍ സ്ഥാപിക്കും. കേന്ദ്രീകൃത വിതരണകേന്ദ്രത്തിന് പകരം ഇത്തരത്തിലുള്ള ചെറിയ കേന്ദ്രങ്ങളില്‍ നിന്നാകും ഉപയോക്താക്കള്‍ക്ക് സാധനങ്ങള്‍ എത്തിക്കുക.

രണ്ടുംകല്പിച്ച് തന്നെ

അവശ്യവസ്തുക്കള്‍ക്ക് പുറമേ ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളും കമ്പനി ആമസോണ്‍ നൗവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പത്തുലക്ഷത്തിലധികം ഉത്പന്നങ്ങള്‍ ഓര്‍ഡര്‍ കിട്ടുന്ന ദിവസം തന്നെ വിതരണം ചെയ്യാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.

ബ്ലിങ്കിറ്റ്, സെപ്‌റ്റോ, സ്വിഗി ഇന്‍സ്റ്റാമാര്‍ട്ട് തുടങ്ങിയവര്‍ മാറ്റുരയ്ക്കുന്ന ക്വിക്ക് കൊമേഴ്‌സ് രംഗത്ത് മത്സരം കടുപ്പിക്കാനാണ് ആമസോണ്‍ തയാറെടുക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് 10 മിനിറ്റില്‍ ഡെലിവറി പരസ്യങ്ങള്‍ കമ്പനികള്‍ പിന്‍വലിച്ചിരുന്നു. എങ്കിലും വേഗത്തില്‍ ഡെലിവറി പൂര്‍ത്തിയാക്കാന്‍ കടുത്ത മത്സരമാണ് നടക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com