

മൊബൈല്‍ എഡീഷന്‍ പ്ലാന്‍ അവതരിപ്പിച്ച് ആമസോണ്‍ പ്രൈം വീഡിയോ (Prime Video). ഒരു വര്‍ഷത്തേക്ക് 599 രൂപയാണ് സ്മാര്‍ട്ട്‌ഫോണില്‍ മാത്രം ലഭ്യമാവുന്ന പ്ലാനിന്റെ വില. സാധാരണ രീതിയില്‍ ഒരു വര്‍ഷത്തെ സബ്‌സ്‌ക്രിപ്ഷന് 1,499 രൂപയാണ് ആമസോണ്‍ ഈടാക്കുന്നത്. കുറഞ്ഞ വരുമാനക്കാര്‍ക്കും സ്മാര്‍ട്ട്‌ഫോണില്‍ മാത്രം പ്രൈം ഉപയോഗിക്കുന്നവര്‍ക്കും മൊബൈല്‍ എഡീഷന്‍ ഗുണം ചെയ്യും.
ഒരു സ്മാര്‍ട്ട്‌ഫോണില്‍ മാത്രം ഉപയോഗിക്കാവുന്ന ഈ പ്ലാനില്‍ എസ്ഡി ഫോര്‍മാറ്റില്‍ മാത്രമേ വീഡിയോ കാണാന്‍ സാധിക്കുകയുള്ളു. പ്രൈം വീഡിയോ ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ഏറ്റവും നിരക്ക് കുറഞ്ഞ പ്ലാനാണ് മൊബൈല്‍ എഡീഷന്റേത്. ഉപഭോക്താക്കള്‍ക്ക് ഒരു മാസം 50 രൂപയില്‍ താഴെ മാത്രമാണ് ചെലവാകുക.
കഴിഞ്ഞ വര്‍ഷം എയര്‍ടെല്ലുമായി ചേര്‍ന്ന് പ്രൈം മൊബൈല്‍ എഡീഷന്‍ അവതരിപ്പിച്ചിരുന്നു. എയര്‍ടെല്‍ വരിക്കാര്‍ക്ക് വേണ്ടി മാത്രം അവതരിപ്പിച്ച ഈ പ്ലാനിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഉപഭോക്താക്കള്‍ക്ക് പ്രൈം വീഡിയോ ആപ്പിലൂടെയോ വെബ്‌സൈറ്റിലൂടെയോ മൊബൈല്‍ എഡിഷന്‍ പ്ലാന്‍ ആക്ടിവേറ്റ് ചെയ്യാവുന്നതാണ്. ഇന്ത്യയില്‍ വരിക്കാരെ ഉയര്‍ത്താനുള്ള ശ്രമത്തിലാണ് ആമസോണ്‍. അടുത്തിടെ pay-per-view അഥവാ ഒരു സിനിമയ്ക്ക് മാത്രം പണം നല്‍കി കാണുന്ന രീതി ആമസോണ്‍ അവതരിപ്പിച്ചിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine