ഡെലിവറി ജീവനക്കാർക്ക് ആമസോണ്‍ വിശ്രമ കേന്ദ്രങ്ങള്‍ ഒരുക്കുന്നു

കൂടുതല്‍ ജീവനക്കാരുള്ള, ചൂടു കൂടിയ നഗരങ്ങളില്‍ പദ്ധതി ആദ്യം നടപ്പിലാക്കും
amazon
Published on

ശുദ്ധമായ കുടിവെള്ളം, ഫോൺ ചാർജിംഗ് സ്റ്റേഷനുകൾ, ശുചിമുറികൾ തുടങ്ങിയ സൗകര്യങ്ങളോടെ ഡെലിവറി ജീവനക്കാർക്ക് വിശ്രമകേന്ദ്രങ്ങൾ ഒരുക്കാൻ ആമസോൺ. കൂടുതൽ ജീവനക്കാരുളള ഉയർന്ന താപനില രേഖപ്പെടുത്തുന്ന നഗരങ്ങളിൽ പ്രോജക്ട് ആശ്രയ എന്ന പേരിൽ പദ്ധതി ആദ്യം നടപ്പിലാക്കും. ഡൽഹി എൻ.സി.ആർ, ബംഗളൂരു, മുംബൈ തുടങ്ങിയ നഗരങ്ങളിൽ ഉദയസ ഫൗണ്ടേഷനുമായി സഹകരിച്ച് അഞ്ച് വിശ്രമകേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള നടപടികൾ കമ്പനി സ്വീകരിച്ചു കഴിഞ്ഞു.

ആശ്രയ പദ്ധതി പ്രകാരം അടുത്ത രണ്ട് വർഷത്തിനുള്ളിൽ രാജ്യത്തെ നഗരങ്ങളിലുടനീളം ഡെലിവറി ജീവനക്കാർക്കുള്ള വിശ്രമ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിലൂടെ ഡെലിവറി ജീവനക്കാരുടെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ കമ്പനി ലക്ഷ്യമിടുന്നു. ഒരേസമയം 15 പേരുൾകൊള്ളുന്ന കമ്മ്യൂണിറ്റി സെന്ററുകളിൽ ഓരോ ജീവനക്കാർക്കും 30 മിനിറ്റ് വരെ സൗജന്യമായി വിശ്രമിക്കാം. രാവിലെ 9 മുതൽ രാത്രി 9 വരെ പ്രവർത്തിക്കുന്ന ആശ്രയ സെന്ററുകളുടെ സൗകര്യങ്ങൾ വിവിധ കമ്പനികളിൽ നിന്നുള്ള ഡെലിവറി ജീവനക്കാർക്ക് ഉപയോഗിക്കാവുന്ന രീതിയിലായിലായിരിക്കും സജ്ജീകരിക്കുക.

ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോ രാജ്യത്തുടനീളം ഡെലിവറി ജീവനക്കാർക്കുള്ള വിശ്രമകേന്ദ്രങ്ങൾ നിലവിൽ നൽകുന്നുണ്ട്. ആമസോൺ പോലുള്ള ഇ-കൊമേഴ്‌സ് കമ്പനികള്‍ക്കെതിരായ നിരന്തരമായ വിമർശനങ്ങൾക്കിടയിലാണ് കമ്പനിയുടെ പുതിയ പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com