ആംബുലന്‍സ് കൊള്ള അവസാനിക്കുമോ? മിനിമം ചാര്‍ജ് ഏകീകരിച്ച് സര്‍ക്കാര്‍

അടിയന്തര ചികിത്‌സ തേടുന്നവരെ കൊള്ളയടിക്കുന്ന രീതി വ്യാപകം
ആംബുലന്‍സ് കൊള്ള അവസാനിക്കുമോ? മിനിമം ചാര്‍ജ് ഏകീകരിച്ച് സര്‍ക്കാര്‍
Published on

അടിയന്തര ചികിത്‌സക്കു വേണ്ടിയുള്ള പരിഭ്രാന്തി നിറഞ്ഞ നിമിഷങ്ങള്‍ കൊള്ള നടത്താനുള്ള അവസരമാക്കി മാറ്റുന്നതു തടയാന്‍ സര്‍ക്കാര്‍ രംഗത്ത്. ആംബുലന്‍സുകളുടെ മിനിമം ചാര്‍ജ് ഏകീകരിച്ച് ആംബുലന്‍സുകള്‍ക്ക് താരിഫ് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മോട്ടോര്‍ വാഹന വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍.

വെന്റിലേറ്റര്‍ സൗകര്യമുള്ള എസി ആംബുലന്‍സിന് മിനിമം ചാര്‍ജ് 2500 രൂപയും (10 കിലോ മീറ്റര്‍) പിന്നീട് വരുന്ന ഓരോ കിലോമീറ്ററിനും അധികചാര്‍ജായി 50 രൂപ നിരക്കേര്‍പ്പെടുത്താനും തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. വെയിറ്റിങ് ചാര്‍ജ് ആദ്യ മണിക്കൂറിന് ശേഷം ഓരോ മണിക്കൂറിനും 350 രൂപയാണ്. വെന്റിലേറ്ററില്ലാത്ത ഓക്സിജന്‍ സൗകര്യമുള്ള സാധാരണ എയര്‍കണ്ടീഷന്‍ഡ് ആംബുലന്‍സിന് മിനിമം ചാര്‍ജ് 1500 രൂപയാണ്. കിലോ മീറ്ററിന് 40 രൂപയും വെയിറ്റിങ് ചാര്‍ജ് 200 രൂപയും വീതമായിരിക്കും.

ട്രാവലര്‍ എസി ആബുലന്‍സിന് 1000 രൂപയും കിലോ മീറ്ററിന് 30 രൂപയും വെയിറ്റിങ് ചാര്‍ജ് 200 രൂപയും ആയിരിക്കും. ഒമ്നി പോലുള്ള ചെറിയ എ.സി ആംബുലന്‍സിന് 800 രൂപയും കിലോ മീറ്ററിന് 25 രൂപയും വെയിറ്റിങ് ചാര്‍ജ് 200 രൂപയുമാണ്. ഇതേ വിഭാഗത്തിലെ നോണ്‍ എസി വാഹനങ്ങള്‍ക്ക് 600 രൂപയാണ് മിനിമം ചാര്‍ജ്. വെയിറ്റിങ് ചാര്‍ജ് 150 രൂപയും കിലോ മീറ്ററിന് 20 രൂപയും ആയിരിക്കും. ആര്‍സിസിയിലേക്ക് വരുന്ന രോഗികള്‍ക്ക് ഓരോ കിലോമീറ്ററിനും രണ്ട് രൂപ വീതം ഇളവ് ലഭിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com