അഗ്നിപഥ്: നിലപാടറിയിച്ച് ആനന്ദ് മഹീന്ദ്ര, ട്വീറ്റ് വൈറല്‍

രാജ്യമെമ്പാടും അഗ്നിപഥ് പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളുമാണ്. സമൂഹത്തിലെ വ്യത്യസ്ത മേഖലകളില്‍ ഇത് സംബന്ധിച്ച് ചര്‍ച്ചകളും സജീവമാകുമ്പോള്‍ തന്റെ നിലപാടറിയിച്ച് ആനന്ദ് മഹീന്ദ്ര. 'അഗ്‌നിപഥ് പ്രതിഷേധങ്ങളിലെ അക്രമങ്ങളില്‍ ദുഃഖമുണ്ട്. അഗ്‌നിവീറുകളുടെ അച്ചടക്കവും നൈപുണ്യവും അവരെ മികച്ച തൊഴില്‍ യോഗ്യരാക്കുമെന്ന് കഴിഞ്ഞ വര്‍ഷം പദ്ധതി ആവിഷ്‌കരിച്ചപ്പോള്‍ ഞാന്‍ പറഞ്ഞിരുന്നു. അത് ഇപ്പോഴും ആവര്‍ത്തിക്കുന്നു. പദ്ധതിക്കു കീഴില്‍ പരിശീലനം സിദ്ധിച്ച കഴിവുള്ള യുവാക്കളെ റിക്രൂട്ട് ചെയ്യാനുള്ള അവസരത്തെ മഹീന്ദ്ര ഗ്രൂപ്പ് സ്വാഗതം ചെയ്യുന്നു.' ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ് ഇങ്ങനെ.


Large potential for employment of Agniveers in the Corporate Sector. With leadership, teamwork & physical training, agniveers provide market-ready professional solutions to industry, covering the full spectrum from operations to administration & supply chain management https://t.co/ഇങെ൫ട്ട്മഖ്‌വി
അഗ്‌നിവീറുകള്‍ക്ക് ജോലി വാഗ്ദാനം നല്‍കിയതുമാത്രമല്ല അഗ്‌നിപഥ് പ്രതിഷേധങ്ങള്‍ക്കിടെയുണ്ടായ ആക്രമണങ്ങളില്‍ ദുഃഖമുണ്ടെന്ന ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റും നിരവധി പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. പലരും പ്രതികരണങ്ങളുമായി എത്തിയിട്ടുമുണ്ട്.ഏത് വിഭാഗങ്ങളിലാകും അഗ്‌നീവീറുകളെ നിയമനമെന്ന ചോദ്യത്തിന് 'കോര്‍പ്പറേറ്റ് മേഖലയില്‍ അഗ്‌നിവീറുകള്‍ക്കു വലിയ തൊഴിലവസരങ്ങള്‍ ഉണ്ട്. നേതൃത്വം, ടീം വര്‍ക്ക്, ശാരീരിക പരിശീലനം എന്നിവ ഉപയോഗിച്ച് വ്യവസായത്തിന് അനുയോജ്യമായ പ്രഫഷനല്‍ പരിഹാരങ്ങള്‍ അഗ്‌നിവീറുകള്‍ നല്‍കുന്നു. ഓപ്പറേഷന്‍സ്, അഡ്മിനിസ്‌ട്രേഷന്‍ തുടങ്ങി ചെയിന്‍ മാനേജ്‌മെന്റ് സപ്ലൈ വരെയുള്ള കാര്യങ്ങളില്‍ അവര്‍ക്ക് അവസരമുണ്ടാകും'എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Related Articles

Next Story

Videos

Share it