ആനന്ദ് മഹീന്ദ്ര പങ്കുവച്ച വീഡിയോയിലെ കളരിപ്പയറ്റ് പെണ്‍കുട്ടി 'ആലപ്പുഴയിലെ ആണ്‍കുട്ടി' !

കളരി അടവുകള്‍ കൊണ്ട് വിസ്മയം തീര്‍ക്കുന്ന ഒമ്പതുവയസ്സുകാരന്‍ നീലകണ്ഠന്‍ ലോക റെക്കോര്‍ഡിന് ഉടമ. ആനന്ദ് മഹീന്ദ്രയുടെ തെറ്റിപ്പോയ ട്വീറ്റ് വൈറല്‍.
ആനന്ദ് മഹീന്ദ്ര പങ്കുവച്ച വീഡിയോയിലെ കളരിപ്പയറ്റ് പെണ്‍കുട്ടി 'ആലപ്പുഴയിലെ ആണ്‍കുട്ടി' !
Published on

30 മിനിട്ടില്‍ 422 തവണ പിന്നിലേക്ക് മലക്കം മറിഞ്ഞ് കളരി അടവുകള്‍ പയറ്റി അറേബ്യന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിച്ച നീലകണ്ഠന്‍ നായര്‍ എന്ന ഒമ്പതു വയസ്സുകാരന്റെ വീഡിയോ പങ്കുവച്ച് ആനന്ദ് മഹീന്ദ്ര.

ദി ബെറ്റര്‍ ഇന്ത്യ എന്ന പേജില്‍ നിന്നും വീണ്ടും ഷെയര്‍ ചെയ്ത ഈ വീഡിയോയില്‍ പക്ഷെ ഒകരു ട്വിസ്റ്റുണ്ട്. ഈ പെണ്‍കുട്ടിയുടെ മുന്നില്‍ ചെന്നു പെടരുത് ! എന്ന മുന്നറിയിപ്പോടെയാണ് കളരി ചെയ്യുന്ന ചെറിയ കുട്ടിയുടെ വീഡിയോ ആനന്ദ് മഹീന്ദ്ര പങ്കുവച്ചിരിക്കുന്നു.

എന്നാല്‍ വീഡിയോയിലുള്ളത് ചേര്‍ത്തല ഏകവീര കളരി അക്കാദമിയിലെ വിദ്യാര്‍ത്ഥിയായ നീലകണ്ഠന്‍ ആണ്. സംഗതി തെറ്റിപ്പോയെങ്കിലും മലയാളിയുടെ വീഡിയോ ആനന്ദ് മഹീന്ദ്രയുടെ പേജില്‍ ഹിറ്റ് ആയതില്‍ മലയാളികള്‍ക്ക് സന്തോഷം. 'ദി ബെറ്റര്‍ ഇന്ത്യ' എന്നപേജില്‍ മുടിയുള്ള കണ്ടാല്‍ പെണ്‍കുട്ടിയാണോ എന്ന് സാദൃശ്യം തോന്നിപ്പോകുന്ന കുട്ടിയെ അവരും പെണ്‍കുട്ടിയായാണ് ചിത്രീകരിച്ചിരിക്കുന്നത്.

പ്രിന്‍സ് ഓഫ് കളരിപ്പയറ്റെന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഉടമ നീലകണ്ഠന് നിരവധി പുരസ്‌കാരങ്ങള്‍ ഇതിനോടകം ലഭിച്ചിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com