അത്യാധുനിക സ്‌ട്രോക്ക് ക്ലിനിക്കുമായി അപ്പോളോ അഡ്ലക്‌സ് ആശുപത്രി

അങ്കമാലി അപ്പോളോ അഡ്ലക്സില്‍ അത്യാധുനിക സ്ട്രോക്ക് ക്ലിനിക് പ്രവര്‍ത്തനം ആരംഭിച്ചു. ന്യൂറോളജി, ന്യൂറോ സര്‍ജറി, എമര്‍ജന്‍സി മെഡിസിന്‍ എന്നീ വിഭാഗങ്ങളിലെ വിദഗ്ധരെയും എകോപിപ്പിക്കുകയും ചെയ്യുന്ന തരത്തിലാണ് ക്ലിനിക്കിന്റെ പ്രവര്‍ത്തനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ചലന വൈകല്യങ്ങള്‍ക്കുള്ള ബോട്ടുലിനം കുത്തിവയ്പുകള്‍, അത്യാധുനിക പെയിന്‍ ഇന്റെര്‍വെന്‍ഷന്‍ മാനേജ്മെന്റ്, അന്യുറിസം കോയിലിംഗ്, എന്‍ഡോവാസ്‌കുലര്‍ എംബോളൈസേഷന്‍ തുടങ്ങിയ സമഗ്ര ചികിത്സാസംവിധാനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതാണ് അപ്പോളോ അഡ്ലക്‌സ് ആശുപത്രിയിലെ ന്യൂറോളജി വിഭാഗം.

അയ്യായിരത്തിലേറെ സ്‌ട്രോക്ക് കേസുകള്‍ വിജയകരമായി ചികില്‍സിച്ച ഡോ. ബോബി വര്‍ക്കി മരമറ്റം, ഡോ. ജോയ് എം.എ, ഡോ. അരുണ്‍ ഗ്രേസ്, ഡോ. പാര്‍ത്ഥസാരഥി എന്നിവരടങ്ങുന്ന വിദഗ്ധ ന്യൂറോസയന്‍സ് സംഘമാണ് ക്ലിനിക്ക് നയിക്കുന്നത്.

ന്യൂറോളജി വിഭാഗത്തിന്റെ ഈ വിപുലീകൃത സേവനത്തില്‍, 24/7 ലഭ്യമായ 1066 അടിയന്തര ഫോണ്‍ നമ്പര്‍, സിടി/സിടിഎ/സിടി പെര്‍ഫ്യൂഷന്‍, എംആര്‍/എംആര്‍എ, സെറിബ്രല്‍ ആന്‍ജിയോഗ്രാം, 3ഡി റോട്ടേഷണല്‍ ആന്‍ജിയോഗ്രാം എന്നിവ ഉള്‍പ്പെടെയുള്ള സമഗ്ര ഡയഗ്‌നോസ്റ്റിക്‌സ്, ഐവി ത്രോബോളിസിസ്, മെക്കാനിക്കല്‍ ത്രോബെക്ടമി, എക്‌സ്ട്രാ ആന്‍ഡ് ഇന്‍ട്രാക്രാനിയല്‍ സ്റ്റെന്റിംഗ്, അനൂറിസം കോയിലിംഗ്, എംബോളിസേഷന്‍ എന്നിവ ഉള്‍പ്പെടെയുള്ള ചികില്‍സാ ഓപ്ഷനുകള്‍, സ്ട്രോക്ക് ഐസിയു, ന്യൂറോവാസ്‌കുലര്‍ മോണിറ്ററിംഗ്, ന്യൂറോ ക്ലിനിക്കല്‍ കെയര്‍, സ്പാസ്റ്റിസിറ്റിക്കുള്ള ബോട്ടുലിനം ടോക്‌സിന്‍, സ്ട്രോക്ക് ഫിസിയോതെറാപ്പി ,ന്യൂറോസര്‍ജിക്കല്‍ എടിഎ-എംസിഎ ബൈപാസ്, ക്രാനിയോടോമി, മള്‍ട്ടി ഡിസിപ്ലിനറി ക്ലിനിക്കുകള്‍, പ്രതിരോധ സ്ട്രോക്ക് ക്ലിനിക്ക് എന്നിവ ഉള്‍പ്പെടുന്നു.

ഫിസിയോതെറാപ്പിസ്റ്റുകള്‍, സ്പീച്ച് തെറാപ്പിസ്റ്റുകള്‍, ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റുകള്‍ എന്നിവരടങ്ങിയ റീഹാബിലിറ്റേഷന്‍ വിദഗ്ധരുടെ സഹായം ലഭ്യമാക്കിയിരിക്കുന്നു.

സ്‌ട്രോക്ക് ചികിത്സയിൽ സമയം നിര്‍ണായക ഘടകമാണ്, സ്ട്രോക്ക് വരുമ്പോൾ തന്നെ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഈ മേഖലയില്‍ 22 വര്‍ഷത്തെ പരിചയസമ്പത്തുള്ള സീനിയര്‍ കണ്‍സള്‍ട്ടന്റ് ന്യൂറോളജിസ്റ്റും ഇന്റര്‍വെന്‍ഷണല്‍ ന്യൂറോളജിസ്റ്റുമായ ഡോ. ബോബി വര്‍ക്കി മരമറ്റം പറഞ്ഞു.

തെറ്റായ ജീവിതശൈലി മുതല്‍ മാനസിക പിരിമുറുക്കം വരെ കാരണമാകുന്ന സ്ട്രോക്കിന് മരുന്നിന്റെയും ശാസ്ത്രത്തിന്റെയും സഹായത്തോടെ ചികിത്സിക്കാന്‍ അപ്പോളോ അഡ്ലക്സ് ആശുപത്രി സജ്ജമാണെന്ന് 24 വര്‍ഷത്തെ പരിചയസമ്പത്തുള്ള സീനിയര്‍ കണ്‍സള്‍ട്ടന്റ് ന്യൂറോളജിസ്‌റ് ഡോ. ജോയ് എം.എ. പറഞ്ഞു.

ഒരാള്‍ക്ക് സ്‌ട്രോക്ക് വന്നാല്‍, അവരെ എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയുമെങ്കില്‍, മികച്ച ചികിത്സ ഉറപ്പാക്കാനും രോഗമുക്തിയുടെ വേഗം കൂട്ടാനും കഴിയുമെന്ന് സീനിയര്‍ ന്യൂറോളജിസ്റ്റ് ഡോ. അരുണ്‍ ഗ്രേസും, കണ്‍സള്‍ട്ടന്റ് ന്യൂറോളജിസ്റ്റ് ഡോ. പാര്‍ത്ഥസാരഥിയും അഭിപ്രായപ്പെട്ടു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it