നിങ്ങളുടെ കുടിവെള്ളം ശുദ്ധമാണോ എന്നറിയാം; പുതിയ ആപ്പുമായി സിഡബ്ല്യുആര്‍ഡിഎം

ജലപരിശോധനയിലെ ശാസ്ത്രീയ വശങ്ങള്‍ ഇനി മൊബൈല്‍ ആപ്പിലൂടെ ആര്‍ക്കും മനസ്സിലാക്കാം.

നിങ്ങളുടെ കുടിവെള്ളം ശുദ്ധമാണോ എന്നറിയാന്‍ ഒരു മൊബൈല്‍ ആപ്പ് ഉണ്ടെങ്കിലോ? കോഴിക്കോടുള്ള സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സ് ആന്‍ഡ് മാനേജ്‌മെന്റ് (സിഡബ്ലി്യുആര്‍ഡിഎം) ആണ് വാട്ടര്‍ കാറ്റ് (വാട്ടര്‍ സിറ്റിസണ്‍ അസെസ്‌മെന്റ് ടൂള്‍) എന്ന ആപ്പ് വികസിപ്പിച്ചത്.

വെള്ളത്തിന്റെ പി എച്ച് ലെവല്‍, ഇരുമ്പ്, അമോണിയ, നൈട്രേറ്റ്, ക്ലോറൈഡ്, ഫോസ്‌ഫേറ്റ്, ക്ലോറിന്‍ തുടങ്ങിയവയുടെ സാന്നിധ്യം മൊബൈല്‍ ആപ്പിലൂടെ തിരിച്ചറിയാനുള്ള സൗകര്യമാണിത്. വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിച്ച്, പരിഹാരം നിര്‍ദേശിക്കാനും കഴിയും.
ജല പരിശോധനയ്ക്കായി 'വാട്ടര്‍ സിറ്റിസണ്‍ അസെസ്മെന്റ് ടൂളും' ലഭ്യമാണ്. ഈ ടൂള്‍ ഉപയോഗിച്ചാണ് ജലപരിശോധന നടത്തേണ്ടത്. പരിശോധനയില്‍ ലഭിക്കുന്ന അളവുകള്‍ മൊബൈല്‍ ആപ്പിലൂടെ അയയ്ക്കണം. ഇവ കോഴിക്കോട്ടെ കേന്ദ്രീ
കൃത ലാബില്‍ പരിശോധിച്ച് പ്രതിവിധി തയാറാക്കി മറുപടി നല്‍കും.
ഗുരുതര പ്രശ്‌നങ്ങളുണ്ടെങ്കില്‍ സിഡബ്ല്യുആര്‍ഡിഎമ്മി ലെ വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധിക്കും. ഇതിനായി വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള അംഗങ്ങളെ തിരഞ്ഞെടുത്ത് പരിശീലനം നല്‍കുന്നു. സിഡബ്ല്യുആര്‍ഡിഎമ്മി ലെ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെയും നെതര്‍ലന്‍ഡ്‌സ് ഓര്‍ഗസെസേഷന്ഡ് ഫോര്‍ സയന്റിഫിക് റിസര്‍ച്ചിന്റെയും സഹായത്തോടെയാണ് എന്നിവര്‍ ചേര്‍ന്ന് ഇതിനായി വാട്ടര്‍ ഫോര്‍ ചേഞ്ച് പദ്ധതിക്ക് രൂപം നല്‍കി. ഇത്തരത്തില്‍ ഒരു കിറ്റ് ഉപയോഗിച്ച് 50 മുതല്‍ 100 വരെ വീടുകളിലെ വെള്ളം പരിശോധിക്കാം.


Related Articles
Next Story
Videos
Share it