ആരോഗ്യ പുരസ്‌കാരം എറണാകുളം ജില്ലാ പഞ്ചായത്തിന്; മണീട് മികച്ച ഗ്രാമ പഞ്ചായത്ത്

ഏലൂര്‍, മൂവാറ്റുപുഴ നഗരസഭകള്‍ക്കും പുരസ്‌കാരം
ആരോഗ്യ പുരസ്‌കാരം എറണാകുളം ജില്ലാ പഞ്ചായത്തിന്; മണീട് മികച്ച ഗ്രാമ പഞ്ചായത്ത്
Published on

ആരോഗ്യ മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തിയ ആര്‍ദ്രകേരളം ആരോഗ്യ പുരസ്‌കാരം 2022-23 ല്‍ സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി എറണാകുളം ജില്ലാ പഞ്ചായത്ത്. 10 ലക്ഷം രൂപയാണ് പുരസ്‌കാര തുക. ഗ്രാമപഞ്ചായത്തുകളില്‍ ഒന്നാം സ്ഥാനം മണീട് പഞ്ചായത്തിനാണ്. 10 ലക്ഷം രൂപയാണ് പുരസ്‌കാര തുക. നഗരസഭകളില്‍ സംസ്ഥാനതലത്തില്‍ രണ്ടാം സ്ഥാനം ഏലൂര്‍ നഗരസഭ നേടി. 5 ലക്ഷം രൂപയാണ് പുരസ്‌കാരം. നഗരസഭകളില്‍ മൂന്നാം സ്ഥാനവും ജില്ലയ്ക്കാണ്. മുവാറ്റുപുഴ നഗരസഭ. 3ലക്ഷം രൂപയാണ് പുരസ്‌കാര തുക. ജില്ലാതല പുരസ്‌കാരങ്ങളില്‍ എറണാകുളം ജില്ലയില്‍ ഒന്നാം സ്ഥാനം രായമംഗലം നേടി. 5 ലക്ഷം രൂപയാണ് പുരസ്‌കാരം. രണ്ടാം സ്ഥാനം കാലടി (3 ലക്ഷം രൂപ) യും മൂന്നാം സ്ഥാനം കോട്ടപ്പടി (2 ലക്ഷം രൂപ) യും നേടി.

അവാര്‍ഡ് നിശ്ചയിക്കുന്ന വിധം

ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സഹായത്തോടെയാണ് പുരസ്‌കാരം നല്‍കുന്നതിനായി പരിഗണിക്കാവുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മു9ഗണനാ പട്ടിക തയ്യാറാക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആരോഗ്യ മേഖലയില്‍ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികള്‍, കായകല്പ്പ, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ച്, മുന്‍ഗണനാ പട്ടിക തയ്യാറാക്കുകയും, പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കുകയും ചെയ്യുന്നു. ഇത് കൂടാതെ പ്രതിരോധ കുത്തിവെപ്പ്, വാര്‍ഡുതല പ്രവര്‍ത്തനങ്ങള്‍, മറ്റ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, നടപ്പിലാക്കിയ നൂതനമായ ആശയങ്ങള്‍, പൊതു സ്ഥലങ്ങളിലെ മാലിന്യ നിര്‍മാര്‍ജനം എന്നിവയും പുരസ്‌കാരത്തിന് വേണ്ടി വിലയിരുത്തുന്ന ഘടകങ്ങളാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com