അരൂര്‍-തുറവൂര്‍ ആകാശ പാത നാലു കൊല്ലത്തിനുള്ളില്‍

രാജ്യത്തെ ഏറ്റവും നീളമേറിയ എലിവേറ്റഡ് ഹൈവേ ആലപ്പുഴയില്‍ വരുന്നു. ജില്ലയിലെ അരൂര്‍ മുതല്‍ തുറവൂര്‍ വരെ 12.752 കിലോമീറ്റര്‍ നീളത്തില്‍ ആറുവരിയായാണ് ആകാശപാത ഒരുങ്ങുന്നത്.

പണി ആരംഭിച്ചു

നിലവിലുള്ള ദേശീയപാതയുടെ മുകളിലൂടെയാണ് ആറുവരി ആകാശപാത നിര്‍മിക്കുക. 24 മീറ്റര്‍ വീതി പാതയ്ക്കുണ്ടാകും. 400ഓളം തൂണുകളില്‍ നിര്‍മിക്കുന്ന പാതയുടെ വിശദരേഖകളും മറ്റും പൂര്‍ത്തിയായി വരികയാണ്. അരൂര്‍-തുറവൂര്‍ മേഖലകളില്‍ ഗതാഗതം ക്രമീകരിച്ച് പൈലിങ്ങുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.

പത്തിടത്താണ് ഇത്തരത്തില്‍ മണ്ണ് പരിശോധനയും മറ്റും വന്‍ യന്ത്രസാമഗ്രികളുടെ സഹായത്തോടെ നടക്കുന്നത്. മഴക്കാലത്തിന് മുന്‍പ് നിര്‍മാണം ആരംഭിക്കുകയും മഴയെത്തിയാല്‍ നിര്‍മാണം നിര്‍ത്തിവയ്ക്കുകയും പിന്നീട് പുനരാരംഭിക്കുകയും ചെയ്യാമെന്നാണ് തത്വത്തില്‍ തീരുമാനം. മൂന്ന്-നാല് വര്‍ഷത്തിനകം പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ മുതല്‍മുടക്ക് ൧,668.50 കോടി രൂപയാണ്.

നീളമേറിയ ആകാശപാത

നിലവില്‍ ഇന്ത്യയിലെ നീളമേറിയ ആകാശപാത പി.വി നരസിംഹറാവു അതിവേഗപാത (പി.വി.എന്‍.ആര്‍ എക്സ്പ്രസ് വേ) ആണ്. ആന്ധ്രപ്രദേശില്‍ ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തെയും മെഹ്ദിപട്ടണത്തെയും ബന്ധിപ്പിക്കുന്നതാണ് നാലുവരിയുള്ള ഈ ആകാശപാത. ഇതിന്റെ നീളം 11.6 കിലോമീറ്ററാണ്.


DhanamOnline YouTube ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ. പുതിയ ബിസിനസ് ആശയങ്ങള്‍, പേഴ്‌സണല്‍ ഫൈനാന്‍സ്, ഫൈനാന്‍ഷ്യല്‍ മാനേജ്‌മെന്റ് വീഡിയോകള്‍ ഇവിടെ കാണാം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it