മിഥുനിനും അരുണിനും ആശംസകള്‍ നേർന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

മിഥുനിനും അരുണിനും ആശംസകള്‍ നേർന്ന്  കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി
Published on

വണ്ടര്‍ലാ ഹോളിഡേയ്‌സിന്റെ മാനേജിംഗ് ഡയറക്റ്ററായി അരുണ്‍ ചിറ്റിലപ്പിള്ളി തിരിച്ചെത്തി. അമ്യൂസ്‌മെന്റ് പാര്‍ക്ക് കമ്പനിയായ വണ്ടര്‍ലാ ഹോളിഡേയ്‌സിന്റെ മാനേജിംഗ് ഡയറക്റ്റര്‍ സ്ഥാനത്തുനിന്ന് രണ്ടു വര്‍ഷത്തിലേറെയായി അവധിയെടുത്ത് മാറി നില്‍ക്കുകയായിരുന്നു അരുണ്‍ ചിറ്റിലപ്പിള്ളി.

പുതുതലമുറ കമ്പനികളെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കട്ടേയെന്ന ആശംസയോടെയാണ് പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, അരുണ്‍ കമ്പനിയുടെ നേതൃത്വത്തിലേക്ക് തിരികെ എത്തിയ വാര്‍ത്ത ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. വി ഗാര്‍ഡ്, വണ്ടര്‍ല ഹോളിഡേയ്‌സ് എന്നിവയുടെ സ്ഥാപകനായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ മൂത്ത മകനാണ് അരുണ്‍ ചിറ്റിലപ്പിള്ളി. രണ്ടാമത്തെ മകന്‍ മിഥുന്‍ ചിറ്റിലപ്പിള്ളിയാണ് വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസിന്റെ മാനേജിംഗ് ഡയറക്റ്റര്‍.

ഉന്നത വിദ്യാഭ്യാസവും പ്രമുഖ കമ്പനികളിലെ പ്രവര്‍ത്തന പരിചയവും നേടിയെത്തിയ പുതുതലമുറയ്ക്ക് കമ്പനിയുടെ സാരഥ്യം എല്‍പ്പിച്ചുകൊടുത്ത് പുതിയ വഴികളിലേക്ക് നടന്ന കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ ശൈലി കേരളത്തിലെ ബിസിനസ് രംഗത്ത് ഏറെ ശ്രദ്ധനേടിയിരുന്നു.

കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി സ്ഥാപിച്ച കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ഭവന നിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പിന്റെ ഉപകമ്പനിയായ വീഗാലാന്‍ഡ് ഹോംസിനും വേണ്ടി സമയം ചെലവിടാന്‍ വേണ്ടിയാണ് താന്‍ സ്വയം വണ്ടര്‍ലയുടെയും വി ഗാര്‍ഡിന്റെയും ഉത്തരവാദിത്തങ്ങളില്‍ നിന്ന് മാറിയതെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറയുന്നു.

കേരളത്തിലെ യുവ, പുതു സംരംഭകര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കി വിജയങ്ങളിലേക്ക് കൈപിടിച്ചുനടത്തുന്ന വിജയീഭവ എന്ന സംരംഭകത്വ വികസന പരിപാടി ഉള്‍പ്പടെ നിരവധി കാര്യങ്ങള്‍ കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്നുണ്ട്.

അരുണ്‍ ചിറ്റിലപ്പിള്ളി തിരിച്ചെത്തിയതോടെ വണ്ടര്‍ല ഹോളിഡേയ്‌സിന്റെ നേതൃനിരയില്‍ മാറ്റങ്ങളുണ്ടായിട്ടുണ്ട്. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയെ ചെയര്‍മാന്‍ എമരിറ്റ്‌സ് പദവിയിലേക്ക് ഉയര്‍ത്തി. മാനേജ്‌മെന്റിനുള്ള  ഉപദേശ, നിര്‍ദേശങ്ങളാകും അദ്ദേഹം നല്‍കുക.

ബ്രാന്‍ഡിംഗ്, ബിസിനസ് സ്ട്രാറ്റജി എന്നീ രംഗങ്ങളില്‍ വിദഗ്ധനായ ആര്‍. ലക്ഷ്മീനാരായണനെ വൈസ് ചെയര്‍മാനായി നിയമിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam YouTube Channel – youtube.com/dhanammagazine

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com