'ഖദര്‍ - സംരംഭകത്വവും ഗാന്ധിജിയും'; അസറ്റ് ഹോംസ് എംഡി സുനില്‍ കുമാര്‍ രചിച്ച പുസ്തകം വ്യത്യസ്ത വായന അനുഭവം

പുസ്തകം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പ്രകാശനം ചെയ്തു
 ഖദര്‍ - സംരംഭകത്വവും ഗാന്ധിജിയും ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആദ്യ പ്രപതി ആല്‍ഫ പാലിയേറ്റീവ് കെയര്‍ സ്ഥാപകനും ചെയര്‍മാനുമായ കെ എം നൂര്‍ദ്ദീനു നല്‍കി പ്രകാശനം ചെയ്യുന്നു.
 ഖദര്‍ - സംരംഭകത്വവും ഗാന്ധിജിയും ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആദ്യ പ്രപതി ആല്‍ഫ പാലിയേറ്റീവ് കെയര്‍ സ്ഥാപകനും ചെയര്‍മാനുമായ കെ എം നൂര്‍ദ്ദീനു നല്‍കി പ്രകാശനം ചെയ്യുന്നു.
Published on: 

സങ്കീര്‍ണമായ ആധുനിക കാലഘട്ടത്തിലും ഒരു സംരംഭകന് ഗാന്ധിജിയില്‍ നിന്നും ഏറെ പഠിക്കാനണ്ട്. ഈ വ്യത്യസ്ത ചിന്തയുടെ നേര്‍ക്കാഴ്ചയാണ്

'ഖദര്‍ - സംരംഭകത്വവും ഗാന്ധിജിയും' എന്ന പുസ്തകം. പ്രമുഖ ബില്‍ഡറായ അസറ്റ് ഹോംസിന്റെ സ്ഥാപകനും എംഡിയുമായ സുനില്‍ കുമാര്‍ വി. രചിച്ച ഈ പുസ്തകം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രകാശനം ചെയ്തു. വ്യവസായിയും ആല്‍ഫാ പാലിയേറ്റീവ് കെയര്‍ ചെയര്‍മാനുമായ കെ എം നൂര്‍ദീന്‍ ആദ്യപ്രതി ഏറ്റുവാങ്ങി.

ഇന്ത്യയിലെ ആദ്യ സംരംഭകത്വത്തിന്റെ ഉത്തമ പ്രതീകമായാണ് ഖദറിനെ ഈ പുസ്തകത്തില്‍ രചയ്താവ് അവതരിപ്പിച്ചിട്ടുള്ളത്. വിദേശ വസ്ത്രങ്ങള്‍ക്കും യാന്ത്രിക നിര്‍മാണങ്ങള്‍ക്കുമെതിരെ രാഷ്ട്രീയ നിലപാടെടുക്കുമ്പോള്‍ത്തന്നെ അന്നത്തെ ഇന്ത്യയുടെ സാമ്പത്തിക സാമൂഹിക അവസ്ഥകള്‍ക്കിണങ്ങുന്ന ഖദര്‍ വസ്ത്രങ്ങളുടെ നിര്‍മാണത്തിനും ഉപയോഗത്തിനും മാതൃകയാവുക വഴി സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഗാന്ധിജി ഊന്നല്‍ നല്‍കിയെന്നത് ഏറെ ശ്രദ്ധേയമാണെന്ന് ചടങ്ങില്‍ സംസാരിച്ച സുനില്‍ കുമാര്‍ പറഞ്ഞു.

ഡിസി ബുക്സാണ് പ്രസാധകര്‍. ഹാര്‍വാര്‍ഡില്‍ പരിശീലനം ലഭിച്ചിട്ടുള്ള മാനേജ്മെന്റ് വിദഗ്ധനും എന്‍ജിനീയറും കൂടിയായ സുനില്‍ കുമാര്‍ രചിച്ച നാലാമത്തെ പുസ്തകമാണ് ഖദര്‍ - സംരംഭകത്വവും ഗാന്ധിജിയും.

ചടങ്ങില്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് അഡ്വ. വൈ എ റഹിം, മാധ്യമ പ്രവര്‍ത്തകന്‍ എല്‍വിസ് ചുമ്മാര്‍, ഓര്‍ഗാനിക് ബിപിഎസ് എംഡി ദിലീപ് നാരായണന്‍, പ്രമുഖ സി ടി സലിം, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ മുന്‍ പ്രസിഡണ്ട് ഇ പി ജോണ്‍സണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

അംബാനിയെ ലക്ഷ്യമിട്ട് മസ്‌ക്! സ്റ്റാര്‍ലിങ്ക് ഇന്ത്യയില്‍ വൈകുന്നത് എന്തുകൊണ്ട്? ആന്‍ഡമാന്‍ ഗൗരവത്തിലെടുത്ത് സുരക്ഷാ ഏജന്‍സികള്‍
students protest
Modi-Putin-Trump
നെറ്റ്ഫ്‌ളിക്‌സില്‍ വന്‍ പിരിച്ചുവിടലിന് നീക്കം; ജീവനക്കാരില്‍ 5% പേരെ കുറയ്ക്കും, 850 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടേക്കും
```html ```
logo
DhanamOnline
dhanamonline.com