അസറ്റ് ഹോംസ് സി.ഇ.ഒ ആയി ടോണി ജോണ്‍

ഗോദ്റേജ് ആന്‍ഡ് ബോയ്സിന്റെ ദക്ഷിണേന്ത്യ മേധാവി ആയിരുന്നു
Asset Homes CEO
Image: Tony John, Asset Homes
Published on

പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറായ അസറ്റ് ഹോംസ് സി.ഇ.ഒ ആയി ടോണി ജോണിനെ നിയമിച്ചു. വിപണി സാന്നിധ്യം വര്‍ധിപ്പിക്കാനും മികച്ച വളര്‍ച്ച കൈവരിക്കാനും കമ്പനി ലക്ഷ്യമിടുന്ന സമയമായതിനാല്‍ തന്നെ, ടോണി ജോണിന്റെ നിയമനം സുപ്രധാന നീക്കമാണെന്ന് അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടര്‍ സുനില്‍ കുമാര്‍ വി. പറഞ്ഞു.

മൂന്നു ദശകത്തിനടുത്ത് അനുഭവസമ്പത്തുള്ള ടോണി ജോണ്‍ ഏറ്റവും എന്‍ജിനീയറിംഗ് ഭീമനായ ഗോദ്റേജ് ആന്‍ഡ് ബോയ്സിന്റെ ദക്ഷിണേന്ത്യ മേധാവി ആയിരുന്നു.

അസറ്റ് ഹോംസ് വളര്‍ച്ചയുടെ നിര്‍ണായകഘട്ടത്തിലാണെന്നും ഈ അവസരത്തില്‍ ടോണി ജോണിന്റെ നേതൃ പാടവവവും അനുഭവസമ്പത്തും കമ്പനിക്ക് ഏറെ മുതല്‍ക്കൂട്ടാകുമെന്നും സുനില്‍ കുമാര്‍ പറഞ്ഞു. ഇക്കഴിഞ്ഞയാഴ്ച അസറ്റ് ഹോംസ് 104-ാമത്തെ പദ്ധതിക്ക് കോഴിക്കോട്ട് തറക്കല്ലിട്ടിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com