പ്രമുഖ സ്ഥാപനങ്ങളില്‍ നിന്ന് ധനസഹായമായി; പണയ ഓഹരികള്‍ കുറച്ച് ആസ്റ്റര്‍ പ്രമോട്ടര്‍മാര്‍

കമ്പനിയുടെ സാമ്പത്തിക കരുത്തിന് തെളിവെന്ന് ഡോ. ആസാദ് മൂപ്പന്‍
Dr Azad Moopen, founder chairman and managing director (MD) of Aster DM Healthcare/ aster logo
Image : asterhospitals.ae /canva
Published on

ഹെല്‍ത്ത്‌കെയര്‍ രംഗത്തെ പ്രമുഖ സ്ഥാപനമായ ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത്‌കെയറിന്റെ പ്രമോട്ടര്‍മാര്‍ പണയ ഓഹരികളുടെ അനുപാതം 99ല്‍ നിന്ന് 41 ശതമാനമായി കുറച്ചു.

പ്രമുഖ വായ്പാ ദാതാക്കളായ ജെ.പി മോര്‍ഗന്‍, എച്ച്.എസ്.ബി.സി, ബാര്‍ക്ലെയ്‌സ് എന്നിവയില്‍ നിന്ന് പുനര്‍ധനസഹായം കിട്ടിയതിനെ തുടര്‍ന്നാണിത്. കമ്പനിയുടെ ധനശേഷിയാണ് ഇത് കാണിക്കുന്നതെന്ന് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍.

ഇന്ത്യയില്‍ 19 ആശുപത്രികളിലായി 5,128 രോഗികളെ കിടത്തി ചികിത്‌സിക്കാനുള്ള സൗകര്യം ആസ്റ്ററിനുണ്ട്. ഇതിനു പുറമെ, 13 ക്ലിനിക്കുകള്‍, 203 ഫാര്‍മസികള്‍, 254 ലബോറട്ടറികള്‍ എന്നിവയുമുണ്ട്. ആസ്റ്ററിന്റെ ബ്രാന്‍ഡ് സൈന്‍സോടെ ആല്‍ഫവണ്‍ റിട്ടെയില്‍ ഫാര്‍മസീസ് ആണ് ഫാര്‍മസികള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. കഴിഞ്ഞ ത്രൈമാസത്തില്‍ ലാഭം 81 കോടി രൂപ.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com