ലോകത്തെ മികച്ച നഴ്സിനെ കാത്തിരിക്കുന്നത് 2,50,000 ഡോളര്‍; ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്‌സിംഗ് അവാര്‍ഡിന് അപേക്ഷിക്കാം

ലോകമെമ്പാടുമുള്ള രജിസ്റ്റര്‍ ചെയ്ത നഴ്‌സുമാര്‍ക്ക് അവാര്‍ഡിനായി അപേക്ഷിക്കാം
ലോകത്തെ മികച്ച നഴ്സിനെ കാത്തിരിക്കുന്നത് 2,50,000 ഡോളര്‍; ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്‌സിംഗ് അവാര്‍ഡിന് അപേക്ഷിക്കാം
Published on: 

ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്‌സിംഗ് അവാര്‍ഡിന്റെ ആറാം പതിപ്പിലേക്കുള്ള നാമനിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാന്‍ ആരംഭിച്ചു. ലോകമെമ്പാടുമുള്ള രജിസ്റ്റര്‍ ചെയ്ത നഴ്‌സുമാര്‍ക്ക് അവാര്‍ഡിനായി അപേക്ഷിക്കാം. 250,000 യുഎസ് ഡോളറാണ് സമ്മാനത്തുക.

ലോകമെമ്പാടുമുള്ള നഴ്‌സുമാരുടെ സംഭാവനകളെ അംഗീകരിക്കുന്നതിനായി ഡോ. ആസാദ് മൂപ്പന്റെ നേതൃത്വത്തില്‍ 2021ലാണ് ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്‌സിംഗ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.

2026-ലെ പതിപ്പിന് 214 രാജ്യങ്ങളില്‍ നിന്നായി ലഭിച്ച 1,34,000-ലധികം രജിസ്‌ട്രേഷനുകളാണ് ലഭിച്ചത്. 2027 പതിപ്പിനുള്ള അപേക്ഷകള്‍ www.asterguardians.com വഴി ഇഷ്ട ഭാഷയില്‍ 2026 ഡിസംബര്‍ 31നകം സമര്‍പ്പിക്കാം.

വിവിധ ഘട്ടങ്ങളിലുള്ള മൂല്യനിര്‍ണയ പ്രക്രിയ സ്വതന്ത്രമായി കൈകാര്യം ചെയ്യുന്നത് ഏണസ്റ്റ് ആന്‍ഡ് യംഗ് എല്‍എല്‍പിയും (ഇവൈ) അന്താരാഷ്ട്ര ഗ്രാന്‍ഡ് ജൂറിയുടെയും മേല്‍നോട്ടത്തിലുമാണ്.

കര്‍ശന മൂല്യനിര്‍ണ്ണയ പ്രക്രിയയ്ക്ക് ശേഷം, മികച്ച 10 ഫൈനലിസ്റ്റുകളെ തിരഞ്ഞെടുക്കും. തുടര്‍ന്ന് 2027 മെയില്‍ അന്താരാഷ്ട്ര നഴ്‌സസ് ദിനത്തില്‍ നടക്കുന്ന ആഗോള അവാര്‍ഡ് ദാന ചടങ്ങില്‍ അന്തിമ ജേതാവിനെ പ്രഖ്യാപിക്കും. കൊച്ചിയില്‍ നടന്ന അഞ്ചാം പതിപ്പില്‍ മലയാളി നഴ്‌സ് അജിമോള്‍ പ്രദീപായിരുന്നു ജേതാവ്.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```