എന്‍.ആര്‍.ഇ, എന്‍.ആര്‍.ഒ അക്കൗണ്ടുകാര്‍ക്ക് വിദേശ നമ്പരിലും യു.പി.ഐ സൗകര്യവുമായി എ.യു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്

ബാങ്കിന് കേരളത്തില്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍, കോട്ടയം, കൊല്ലം, പെരിന്തല്‍മണ്ണ, തിരുവല്ല, കണ്ണൂര്‍ എന്നിവിടങ്ങളിലായി 9 ശാഖകളുണ്ട്
AU Small Finance Bank office
Published on

അന്താരാഷ്ട്ര മൊബൈല്‍ നമ്പര്‍ കൈവശമുള്ള എന്‍ആര്‍ഇ, എന്‍ആര്‍ഒ അക്കൗണ്ട് ഉടമകള്‍ക്കായി യുപിഐ സേവനങ്ങള്‍ ആരംഭിച്ച് എയു സ്മോള്‍ ഫിനാന്‍സ് ബാങ്ക്. യുഎഇ, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, ഓസ്‌ട്രേലിയ, കാനഡ, ഫ്രാന്‍സ്, ഹോങ്കോംഗ്, മലേഷ്യ, സിംഗപ്പൂര്‍, യുകെ, യുഎസ്എ തുടങ്ങിയ 12 രാജ്യങ്ങളിലുള്ള എന്‍ആര്‍ഐ ഉപയോക്താക്കള്‍ക്ക് ഇന്ത്യന്‍ സിം കാര്‍ഡ് ഇല്ലാതെ തന്നെ ഈ സൗകര്യം വഴി എന്‍ആര്‍ഇ/എന്‍ആര്‍ഒ അക്കൗണ്ടുകളെ യുപിഐയുമായി ബന്ധിപ്പിക്കാന്‍ കഴിയും.

ഡിജിറ്റല്‍ പേയ്‌മെന്റ് ഈസി

എന്‍ആര്‍ഐ ഉപയോക്താക്കള്‍ക്ക് അവരുടെ അന്താരാഷ്ട്ര നമ്പറുകള്‍ ഉപയോഗിച്ച് യുപിഐയില്‍ രജിസ്റ്റര്‍ ചെയ്യാനും ഇന്ത്യന്‍ മൊബൈല്‍ കണക്ഷനില്ലാതെ ഡിജിറ്റല്‍ പേയ്മെന്റ് സേവനങ്ങള്‍ നടത്താനും സാധിക്കുമെന്ന് എയു സ്മോള്‍ ഫിനാന്‍സ് ബാങ്ക് ഇഡിയും ഡെപ്യൂട്ടി സിഇഒയുമായ ഉത്തം ടിബ്രെവാള്‍ പറഞ്ഞു. പ്രവാസികള്‍ ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ ഇവിടെ അവര്‍ക്ക് ക്യൂആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യാനും ഡിജിറ്റല്‍ ബാങ്കിംഗ് ആക്സസ് ചെയ്യുന്നതിനും ഈ സംവിധാനം സഹായിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എ.യു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്

2017ല്‍ ബാങ്കിംഗ് പ്രവര്‍ത്തനമാരംഭിച്ച എയു സ്മോള്‍ ഫിനാന്‍സ് ബാങ്ക് രാജ്യത്തെ ഏറ്റവും വലിയ സ്മോള്‍ ഫിനാന്‍സ് ബാങ്കാണ്. 1996ല്‍ സഞ്ജയ് അഗര്‍വാള്‍ തുടക്കമിട്ട എയു പ്രവര്‍ത്തനമികവിന്റെ 30-ാം വര്‍ഷത്തിലേയ്ക്കും കടക്കുകയാണ്. 21 സംസ്ഥാനങ്ങളിലും 4 കേന്ദ്രഭരണപ്രദേശങ്ങളിലുമായി 2,505 ബാങ്കിംഗ് ടച്ച് പോയിന്റുകളും 1.16 കോടി ഉപയോക്താക്കളും 53,000ത്തിലേറെ ജീവനക്കാരുമുണ്ട്. 2025 ജൂണ്‍ 30ലെ കണക്കനുസരിച്ച് ഓഹരിയുടമകളുടെ ഫണ്ട് 17,900 കോടി, നിക്ഷേപാടിത്തറ 1,27,696 കോടി, നല്‍കിയ വായ്പകള്‍ 1,17,624 കോടി, ബാലന്‍സ് ഷീറ്റ് സൈസ് 1.60 ലക്ഷം കോടി.

ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള എയു സ്മാള്‍ ഫിനാന്‍സ് ബാങ്കിന് ക്രിസില്‍, ഇക്ര, കെയര്‍, ഇന്ത്യാ റേറ്റിംഗ്സ് എന്നിവയുടെ എഎ/സ്റ്റേബ്ള്‍ റേറ്റിംഗും സ്ഥിരനിക്ഷേപങ്ങള്‍ക്ക് ക്രിസിലിന്റെ എഎ+/സ്റ്റേബ്ള്‍ റേറ്റിംഗുമുണ്ട്. വിവരങ്ങള്‍ക്ക് www.aubank.in.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com