'ഓട്ടോസെക് എക്സ്പോ 2025' സൗത്ത് ഇന്ത്യന്‍ എക്സിബിഷന്‍ 12ന് കൊച്ചിയില്‍

autosec expo 2025
ഓള്‍ കൈന്‍ഡ്സ് ഓഫ് ഇലക്ട്രോണിക് സെക്യൂരിറ്റി സിസ്റ്റം ഇന്റഗ്രേറ്റര്‍ അസോസിയേഷന്‍ (അക്കേഷ്യ) കേരള ചാപ്റ്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'ഓട്ടോസെക് എക്സ്പോ 2025' ന്റെ ലോഗോ പ്രകാശനം കൊച്ചിയില്‍ നടന്നപ്പോള്‍.
Published on

ഓള്‍ കൈന്‍ഡ്സ് ഓഫ് ഇലക്ട്രോണിക് സെക്യൂരിറ്റി സിസ്റ്റം ഇന്റഗ്രേറ്റര്‍ അസോസിയേഷന്‍ (അക്കേഷ്യ) കേരള ചാപ്റ്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഇലക്ട്രോണിക് സെക്യൂരിറ്റി സിസ്റ്റം ആന്‍ഡ് ഓട്ടോമേഷന്‍ മേഖലയിലെ ഏറ്റവും വലിയ ദക്ഷിണേന്ത്യന്‍ എക്സിബിഷന്‍ 'ഓട്ടോസെക് എക്സ്പോ 2025 ' നാലാം പതിപ്പ് സെപ്തംബര്‍ 12, 13 തിയതികളില്‍ കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കും.

ഇന്ത്യയില്‍ സിസിടിവി മേഖലയില്‍ പുതിയ മാറ്റങ്ങള്‍ വന്നിരിക്കുന്ന സാഹചര്യത്തില്‍ ഓട്ടോ സെക് എക്പോ 2025 ന് വലിയ പ്രാധാന്യമുണ്ടെന്ന് അക്കേഷ്യ കേരള ചാപ്റ്റര്‍ പ്രസിഡന്റ് എ. ടി ജോസ്, സെക്രട്ടറി പി.വി ശ്യാംപ്രസാദ്, ട്രഷറര്‍ റിജേഷ് രാംദാസ്, ഓട്ടോ സെക് ചെയര്‍മാന്‍ സഞ്ജയ് സനല്‍, കണ്‍വീനര്‍ ദീപു ഉമ്മന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നൂറിലധികം കമ്പനികളും അഞ്ഞൂറിലധികം ബ്രാന്റുകളും നൂറിലധികം സ്റ്റാളുകളും എക്സ്പോയില്‍ ഉണ്ടാകും. ഉപകരണങ്ങളെ സംബന്ധിച്ച് ഒരോ കമ്പനിയുടെയും ട്രെയിനിംഗുകള്‍, വിവരണങ്ങള്‍ എന്നിവയും എക്സ്പോയില്‍ നടക്കും. പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജ്യനമായിരിക്കും. വെള്ളിയാഴ്ച രാവിലെ 10ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ എക്സ്പോ ഉദ്ഘാടനം ചെയ്യും. എംഎല്‍എമാരായ പി.വി ശ്രീനിജന്‍, ഉമാ തോമസ് ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും.

രാജ്യസുരക്ഷ മുന്‍നിര്‍ത്തിയുള്ള സര്‍ക്കാരിന്റെ പുതിയ നിയമ പ്രകാരം എസ്ടിക്യുസി (സ്റ്റാന്‍ഡാര്‍ഡൈസേഷന്‍ ടെസ്റ്റിംഗ് ആന്റ് ക്വാളിറ്റി സര്‍ട്ടിഫിക്കേഷന്‍) സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന കമ്പനികള്‍ക്ക് മാത്രമേ ഇനിമുതല്‍ ഇന്ത്യയില്‍ സിസിടിവി ഉപകരണങ്ങള്‍ വില്‍ക്കാന്‍ സാധിക്കുകയുള്ളു. എസ്ടിക്യുസി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതിനു ശേഷം ആദ്യമായി നടക്കുന്ന എക്സ്പോയാണ് ഓട്ടോസെക്205 എക്സ്പോ. ആറു മാസം മുമ്പാണ് കേന്ദ്രസര്‍ക്കാര്‍ എസ്ടിക്യുസി സര്‍ട്ടിഫിക്കറ്റ് ഏര്‍പ്പെടുത്തിയത്.

പുതിയ സാഹചര്യത്തില്‍ എസ്ടിക്യുസി സര്‍ട്ടിഫിക്കറ്റുള്ള കമ്പനികള്‍ ഏതൊക്കെയാണെന്നും അവരുടെ ആധുനികരീതിയിലുള്ള സിസിടിവി, സെക്യൂരിറ്റി സിസ്റ്റം, ഓട്ടോമേഷന്‍ പ്രത്യേകതകളും മനസിലാക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ഓട്ടോസെക് എക്പോ 2025 സംഘടിപ്പിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com