മസ്‌കിന്റെ റോക്കറ്റില്‍ ശുഭാംശുവിനൊപ്പം കേരളത്തില്‍ നിന്ന് ജ്യോതിയും ഉമയും ബഹിരാകാശത്തേക്ക്

കേരള കാര്‍ഷിക സര്‍വകലാശാല തദ്ദേശീയമായി വികസിപ്പിച്ച ആറ് വിത്തിനങ്ങളാണ് ബഹിരാകാശ ദൗത്യത്തില്‍ ഉപയോഗിക്കുന്നത്
Group Captain Shubhanshu Shukla, wearing a space mission suit, stands confidently with the International Space Station and a partially lit Earth in the background. The image symbolises India's space aspirations and international collaborations in space exploration.
Canva, AxiomSpace.com
Published on

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള നാസയുടെ ആക്‌സിയോം 4 (Axiom 4) ദൗത്യത്തില്‍ കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ച ആറ് വിത്തിനങ്ങളും. ബഹിരാകാശത്തെ വിവിധ പരീക്ഷണങ്ങള്‍ക്ക് വേണ്ടിയാണ് ഈ വിത്തിനങ്ങള്‍ ഉപയോഗിക്കുന്നത്. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി, ഐ.എസ്.ആര്‍.ഒ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി (ഐ.ഐ.എസ്.ടി), കേരള കാര്‍ഷിക സര്‍വകലാശാല എന്നിവയുടെ സംയുക്ത പദ്ധതിയുടെ ഭാഗമാണിത്.

തദ്ദേശീയമായി വികസിപ്പിച്ച നെല്ലിനങ്ങളായ ജ്യോതി, ഉമ, മുതിര ഇനമായ കനകമണി, എള്ളിനമായ തിലകരത്‌ന, വഴുതനയിനമായ സൂര്യ, തക്കാളിയിനമായ വെള്ളായണി വിജയ് എന്നിവയാണ് ബഹിരാകാശ യാത്രക്ക് തയ്യാറെടുക്കുന്നത്. ബഹിരാകാശ സാഹചര്യങ്ങളില്‍ ഈ വിത്തിനങ്ങളുടെ വളര്‍ച്ചയുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളാണ് 14 ദിവസത്തെ യാത്രക്കിടയില്‍ സംഘം നടത്തുന്നത്. പരീക്ഷണത്തിന് ശേഷം ഇവ ഭൂമിയിലേക്ക് തിരികെ എത്തിക്കും. ശേഷം ഇവയുടെ വളര്‍ച്ച എങ്ങനെയാണെന്നും സംഘം നിരീക്ഷിക്കും. വളര്‍ച്ച, പ്രതിരോധം, ഉത്പാദനക്ഷമത എന്നിവയില്‍ എന്തെങ്കിലും മാറ്റങ്ങളുണ്ടായോ എന്നും പരിശോധിക്കും.

ചരിത്ര ദൗത്യം

ഇന്ത്യന്‍ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്ടനായ ശുഭാംശു ശുക്ല അടങ്ങുന്ന നാലംഗ സംഘത്തിന്റെ യാത്ര സാങ്കേതിക തകരാറുകളെ തുടര്‍ന്ന് മാറ്റിവെച്ചിരുന്നു. ബഹിരാകാശ നിലയത്തിലെ റഷ്യന്‍ മൊഡ്യൂളിലുണ്ടായ ചോര്‍ച്ചയാണ് യാത്ര മാറ്റിവെക്കാന്‍ കാരണമായതെന്നാണ് നാസയുടെ വിശദീകരണം. മെയ് 29ന് നിശ്ചയിച്ചിരുന്ന വിക്ഷേപണം നാല് തവണയാണ് മാറ്റിവെച്ചത്. ജൂണ്‍ 11ന് നിശ്ചയിച്ചിരുന്ന അവസാന ശ്രമം സ്‌പെയിസ് എക്‌സിന്റെ ഫാല്‍ക്കന്‍ 9 റോക്കറ്റിലെ ലിക്വിഡ് ഓക്‌സിജന്‍ ചോര്‍ച്ച കാരണവും മാറ്റി. യാത്രികരുടെ സുരക്ഷ പ്രധാനമാണെന്നും സാങ്കേതിക തകരാറുകള്‍ പരിഹരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ഐ.എസ്.ആര്‍.എ ചെയര്‍മാന്‍ വി.നാരായണനും പ്രതികരിച്ചു.

Axiom Mission 4 will transport native seeds from Kerala Agricultural University (rice, tomato, brinjal, sesame, legumes) to the ISS for microgravity-based agricultural research and enhanced crop resilience.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com