

നാഷണല്‍ ബാങ്ക് ഓഫ് അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റ് (നബാര്‍ഡ്) കേരള റീജണല്‍ ഓഫീസിലെ ചീഫ് ജനറല്‍ മാനേജരായി (സി.ജി.എം) ബൈജു എന്‍ കുറുപ്പ് ജൂണ്‍ ഒന്നിന് ചുമതലയേല്‍ക്കും. എന്‍ജിനീയറിംഗില്‍ ബിരുദവും മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
ഒഡീഷ, കേരളം, തമിഴ്നാട്, അസം, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ നബാര്‍ഡ് റീജിയണല്‍ ഓഫീസുകളിലും മുംബൈ ഹെഡ് ഓഫീസിലും വിവിധ പദവികളില്‍ ബൈജു പ്രവര്‍ത്തിച്ചിട്ടുണ്ട്. വികസന ബാങ്കിംഗില്‍ മൂന്ന് പതിറ്റാണ്ടിലേറെ പ്രവൃത്തി പരിചയമുണ്ട്. മെയ് 31ന് വിരമിച്ച ഡോ. ഗോപകുമാരന്‍ നായരില്‍ നിന്നാണ് ബൈജു ചുമതല ഏറ്റുവാങ്ങുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine