ഒറ്റച്ചാര്‍ജില്‍ 251 കിലോമീറ്റര്‍ ഓടും! ബജാജ് ഇലക്ട്രിക് ഓട്ടോകള്‍ ഇനി ഗോഗോ ബ്രാന്‍ഡില്‍

ഇലക്ട്രിക് ഓട്ടോറിക്ഷ വിപണിയില്‍ 35 ശതമാനമാണ് ബജാജിന്റെ വിഹിതം
bajaj electric auto
bajaj auto
Published on

ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്കായി ഗോഗോ (GoGo) എന്ന പേരില്‍ പുതിയ ബ്രാന്‍ഡ് പുറത്തിറക്കി ബജാജ് ഓട്ടോ ലിമിറ്റഡ്. പാസഞ്ചര്‍, കാര്‍ഗോ ശ്രേണിയില്‍ നിരവധി മോഡലുകള്‍ ഗോഗോ ബ്രാന്‍ഡില്‍ പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചു. പുതിയ ബ്രാന്‍ഡിംഗില്‍ പി5009, പി5012, പി7012 എന്നിങ്ങനെ മൂന്ന് വേരിയന്റുകളും ബജാജ് പുറത്തിറക്കി. പേരിലെ പി - പാസഞ്ചര്‍ സെഗ്‌മെന്റിനെയും ആദ്യരണ്ടക്കങ്ങള്‍ വാഹനത്തിന്റെ വലിപ്പവും അവസാന രണ്ടക്കങ്ങള്‍ ബാറ്ററി ശേഷിയുമാണ് സൂചിപ്പിക്കുന്നത്. ഒറ്റച്ചാര്‍ജില്‍ 251 കിലോമീറ്റര്‍ വരെ വാഹനത്തിന് റേഞ്ച് ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.

കഴിഞ്ഞ രണ്ട് ദശകങ്ങളായി മുച്ചക്ര വാഹന വിപണിയിലെ മുടിചൂടാ മന്നന്മാരാണ് ബജാജ് ഓട്ടോ. ഐസ് (Internal Combustion Engine) വിപണിയില്‍ 75 ശതമാനം വിപണി വിഹിതമാണ് കമ്പനിക്കുള്ളത്. ഇലക്ട്രിക് ഓട്ടോറിക്ഷാ സെഗ്‌മെന്റിലെ ഏറ്റവും വലിയ കമ്പനികളിലൊന്നും ബജാജാണ്.നടപ്പുസാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ 1.25 ലക്ഷം യൂണിറ്റുകളാണ് ബജാജ് വിറ്റത്. ഇതില്‍ 17,000 എണ്ണവും ഇലക്ട്രിക് വാഹനങ്ങളാണെന്നതും ശ്രദ്ധേയം. മുന്‍ വര്‍ഷങ്ങളില്‍ ഇ.വി വിപണിയിലുണ്ടായിരുന്ന 13 ശതമാനം വിഹിതം ഇക്കൊല്ലം 35 ശതമാനമാക്കി വര്‍ധിപ്പിക്കാനും ബജാജിന് കഴിഞ്ഞു.

കിടിലന്‍ ഫീച്ചറുകള്‍

പി5009ന് 3.27 ലക്ഷം രൂപയും പി7012ന് 3.83 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. സെഗ്‌മെന്റില്‍ ഏറ്റവും കൂടുതല്‍ റേഞ്ച് ലഭിക്കുന്ന വാഹനമാണിതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ദുര്‍ഘട പാതകള്‍ എളുപ്പത്തില്‍ താണ്ടാനും കൂടുതല്‍ റേഞ്ചും ലഭിക്കാനുമായി ടു സ്പീഡ് ഓട്ടോമേറ്റഡ് ട്രാന്‍സ്മിഷനാണ് വാഹനത്തില്‍ നല്‍കിയിരിക്കുന്നത്. ഓട്ടോ ഹസാര്‍ഡ്, ആന്റി റോള്‍ ഡിറ്റക്ഷന്‍, എല്‍.ഇ.ഡി ലൈറ്റുകള്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റ് തുടങ്ങിയ നിരവധി ഫീച്ചറുകളും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നാല് മണിക്കൂര്‍ കൊണ്ട് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാനും കഴിയും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com